*പോലീസ് സ്ഥലത്തെത്തി സംഭവസ്ഥലം പരിശോധിക്കുന്നു (ഇടത്)., ആക്രമണത്തിനിരയായ ബിനു (വലത്).
ഇന്നലെ രാത്രി ഏഴരയോടെയായിരുന്നു കേസിനാസ്പദമായ ആക്രമണം നടന്നത്. കടാതിയെ ബിനു വാടകയ്ക്ക് താമസിക്കുന്ന വീട്ടിലേക്ക് രണ്ടംഗസംഘമെത്തി ബിനുവിനെ കുത്തി പരുക്കേൽപ്പിക്കുകയായിരുന്നു. മകനെ അക്രമിക്കുന്നത് തടയാൻ ശ്രമിക്കുന്നതിനിടെയാണ് അമ്മയായ ബിന്ദുവിന് പരുക്കേറ്റത്. നാട്ടുകാർ ഓടിക്കൂടിയത് ഇവരുടെ നിലവിളി കേട്ടാണ് തുടർന്ന് ആളുകളെ കണ്ട ആക്രമിസംഘം സംഭവ സ്ഥലത്ത് നിന്ന് കടന്നുകളഞ്ഞു.
ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ അമ്മയേയും മകനേയും നാട്ടുകാരുടെ സംഘം മൂവാറ്റുപുഴ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. എന്നാൽ വിദഗ്ധ ചികിത്സയ്ക്കായി ഇവരെ അപ്പോൾ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമത്തിൻ്റെ ഉദ്ദേശം വ്യക്തമല്ല. അക്രമത്തിൽ ബിനുവിന്റെ കൈയിലും, കാലിനും കുത്തേറ്റിട്ടുണ്ട്. ബിന്ദുവിന്റെ കൈവിരൽ അറ്റുപോയി. പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.
0 Comments