കഴിഞ്ഞ മാസം 12-ാം തീയതി ഇയാളും ശരത്തും ചേർന്ന് മോരി കോളനിക്ക് സമീപം കടയിൽ നിൽക്കുകയായിരുന്ന പട്ടികജാതി യുവാവും കോളനി നിവാസിയുമായ രാജ്മോഹനെ (38) വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. രണ്ട് വർഷങ്ങൾക്ക് മുൻപ് മദ്യപിച്ച് കോളനിയിൽ എത്തി ആൾക്കാരെ ശല്ല്യംചെയ്ത ഇവരെ രാജ്മോഹൻ ചോദ്യം ചെയ്ത് തിരിച്ചയച്ച വിരോധത്തിലാണ് വാള്കൊണ്ട് തലയ്ക്ക് വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ചത്.
സംഭവത്തിൽ പരിക്കേറ്റ രാജ്മോഹൻ ഇപ്പോഴും ചികിത്സയിലാണ്. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ സംബന്ധിച്ച് സിറ്റി പോലീസ് കമ്മീഷണർ നാരായണൻ റ്റി. ഐ.പി.എസ്സിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. അസിസ്റ്റന്റ് പോലീസ് കമ്മീഷണർ എം.എസ്സ്. സന്തോഷിന്റെ നേതൃത്വത്തിൽ കൊട്ടിയം ഇൻസ്പെക്ടർ ജിംസ്റ്റൽ, എസ്സ്.ഐമാരായ സൂജിത്ത് ജി നായർ, ഹരിലാൽ, അനിൽകുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ റിമാന്റ് ചെയ്തു.
0 تعليقات