തിരുവനന്തപുരം : വെഞ്ഞാറുംമൂട്ടില്‍ 14 വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം. പ്രതി ഷിജുവിനെ പോക്സോ കേസ് ചുമത്തി റിമാന്‍റ് ചെയ്തു. പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതിയെത്തുടര്‍ന്നാണ് പ്രതി പൊലീസ് പിടിയിലായത്.
തിരുവനന്തപുരം വെഞ്ഞാറുംമൂട് നെല്ലനാട്ടാണ് 42 കാരനായ ഷിജു 14 കാരിയായ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. പ്രതിയെ പോക്സോ കേസ് ചുമത്തി കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍റ് ചെയ്തു.
പെണ്‍കുട്ടിയുടെ അമ്മയുമായി ഷിജു സൗഹൃദത്തിലായിരുന്നു. വീട്ടില്‍ നിത്യ സന്ദര്‍ശകനായിരുന്നു ഷിജു എന്നും പൊലീസ് പറയുന്നു. രാത്രിയില്‍ പെണ്‍കുട്ടി കിടന്ന് ഉറങ്ങിയ സമയമാണ് ഷിജു പീഡിപ്പിക്കാന്‍ ശ്രമിച്ചത്.
തുടര്‍ന്ന് പെണ്‍കുട്ടി വീട്ടിലുള്ളവരെ അറിയിക്കുകയും, വെഞ്ഞാറുംമൂട് പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു. വെഞ്ഞാറുംമൂട് സിഐ സൈജു നാഥിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് ഷിജുവിനെ കസ്റ്റഡിയിലെടുത്തത്.
0 Comments