banner

സെപ്തംബര്‍ 27ന് ഭാരത് ബന്ദ്, ബി.എം.എസ് വിട്ട് നില്ക്കും

കോഴിക്കോട് : കര്‍ഷക സംഘടനകള്‍ ആഭിമുഖ്യത്തിൽ രാജ്യവ്യാപകമായി സെപ്തംബര്‍ 27 ന് നടത്തുന്ന ഭാരത ബന്ദിന് പരിപൂർണ്ണ പിന്തുണ നല്‍കുമെന്ന് കേരളത്തിലെ സംയുക്ത ട്രേഡ് യൂണിയന്‍ അറിയിച്ചു. വാഹനങ്ങള്‍ നിരത്തിലിറങ്ങില്ലെന്നും, തങ്ങൾക്കൊപ്പമുള്ള വ്യാപാര സ്ഥാപനങ്ങളെല്ലാം അടച്ചിട്ട് ബന്ദിന് പൂർണ്ണ പിന്തുണ നൽകുമെന്നും ഐക്യയദാർഢ്യം പ്രഖ്യാപിക്കുമെന്നും സംയുക്ത ട്രേഡ് യൂണിയന്‍ അറിയിച്ചു.

മാത്രമല്ല, കർഷകർ ഉൾപ്പെടെ ദുരിതമനുഭവിക്കുന്നവർക്കെല്ലാം വാഗ്‌ദാനം നൽകി അധികാരത്തിലെത്തിയ കേന്ദ്ര സർക്കാരിനെതിരെയുള്ള പ്രതിഷേധ സൂചകമായിട്ടായിരിക്കും ഐക്യദാർഢ്യ പ്രകടനം. 

എന്നാൽ, ഭാരതീയ മസ്തൂർ സംഘ് (ബി.എം.എസ്) ഇതിൽ നിന്ന് വിട്ട് നില്ക്കും ഇത് ഒഴികെയുള്ള എല്ലാ ട്രേഡ് യൂണിയനുകളും ഭാരത് ബന്ദിനോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചിട്ടുണ്ട്.

ഭാരത് ബന്ദിനായുള്ള പ്രവര്‍ത്തനങ്ങള്‍ കിസാന്‍ മോര്‍ച്ച ഊര്‍ജ്ജിതമാക്കി. വിവിധ സംസ്ഥാനങ്ങളില്‍ ഭാരത് ബന്ദിനായി സമരസമിതികള്‍ക്ക് രൂപം നല്‍കിയിരിക്കുകയാണ്. ഗ്രാമീണ മേഖലകളില്‍ ബന്ദ് പൂര്‍ണ്ണമാക്കാനാണ് സംഘടനകളുടെ ശ്രമം. സെപ്തംബര്‍ 27ന് രാവിലെ ആറ് മുതല്‍ വൈകുന്നേരം നാല് വരെയാണ് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്.



Post a Comment

0 Comments