Latest Posts

വിവാദ കാർഷിക നിയമങ്ങൾ പിൻലിക്കണമെന്നാവശ്യപ്പെട്ട് രാജ്യത്ത് ഭാരത് ബന്ദ് പുരോഗമിക്കുന്നു, സംസ്ഥാനത്ത് ഹർത്താൽ പൂർണ്ണം

വിവാദ കർഷക വിരുദ്ധ നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സംയുക്ത കിസാന്‍ മോര്‍ച്ച പ്രഖ്യാപിച്ച ഭാരത് ബന്ദ് പുരോഗമിക്കുന്നു. ഡല്‍ഹിയിലെ കര്‍ഷക സമരം 10 മാസം പൂര്‍ത്തിയാക്കുന്നതിന്‍റെ ഭാഗമായിട്ടാണ് രാവിലെ ആറ് മുതല്‍ വൈകീട്ട് നാല് വരെ ബന്ദ്. അതേ സമയം, കർഷക സമരം മൂന്നാം ഘട്ടത്തിലേക്ക് കടക്കുകയാണ്.

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ സര്‍ക്കാര്‍, സ്വകാര്യ, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ബാങ്കുകള്‍ ഉള്‍പ്പെടെയുള്ളവ അടഞ്ഞുകിടക്കും. വ്യാപാര, വ്യവസായ സ്ഥാപനങ്ങള്‍, പൊതു പരിപാടികള്‍ എന്നിവയെയും ബന്ദ് ബാധിക്കും. ആശുപത്രികള്‍, മെഡിക്കല്‍ സ്റ്റോറുകള്‍, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍, വ്യക്തിഗത അടിയന്തര സാഹചര്യങ്ങള്‍ എന്നിവയെ ബന്ദില്‍ നിന്ന് ഒഴിവാക്കിട്ടുണ്ട്.
ബന്ദ് സ്വമേധയാ ജനങ്ങള്‍ ഏറ്റെടുക്കുന്നതും സമാധാനപരമായിരിക്കുമെന്നും സംയുക്ത കിസാന്‍ മോര്‍ച്ച അറിയിച്ചു. വിവിധ പ്രതിപക്ഷ പാര്‍ട്ടികളും തൊഴിലാളി യൂനിയനുകളും കര്‍ഷകരുടെ ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

കേരളത്തിൽ ഭാരത് ബന്ദിന് പിന്തുണ അറിയിച്ച് ഹര്‍ത്താൽ.

വിവാദ കർഷക വിരുദ്ധ നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സംയുക്ത ട്രേഡ് യൂണിയനുകള്‍ പ്രഖ്യാപിച്ച ഭാരത് ബന്ദിന് പിന്തുണ അറിയിച്ച് കേരളത്തില്‍ ഇന്ന് ഹര്‍ത്താലിന് ആഹ്വാനം. രാവിലെ 6 മുതല്‍ വൈകുന്നേരം 6 വരെയാണ് ഹര്‍ത്താല്‍. പാല്‍, പത്രം തുടങ്ങി അവശ്യ സര്‍വീസുകളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കി. എല്‍ഡിഎഫ്, യുഡിഎഫ് അനുകൂല സംഘടനകള്‍ ഹര്‍ത്താലിന് പിന്തുണയറിയിച്ചതിനാല്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം ഭാഗികമായിരിക്കും. കെഎസ്ആര്‍ടിസിയുടെ സാധാരണ സര്‍വീസ് ഉണ്ടായിരിക്കില്ല. ആശുപത്രികള്‍, റെയില്‍വേ സ്റ്റേഷനുകള്‍, എയര്‍പോര്‍ട്ട് എന്നിവിടങ്ങളിലേക്കുള്ള സര്‍വീസ് നടത്തും. ദീര്‍ഘദൂര സര്‍വീസുകള്‍ വൈകുന്നേരം 6 മണിക്ക് ശേഷം പുറപ്പെടും. ട്രെയിന്‍ സര്‍വീസുണ്ടാകുമെന്ന് ദക്ഷിണ റയില്‍വേ അറിയിച്ചു. ഇന്ന് നടത്താനിരുന്ന സാങ്കേതിക സര്‍വകലാശാല പരീക്ഷകള്‍ മാറ്റിവച്ചു.

0 Comments

Headline