banner

ഗുജറാത്ത് മുഖ്യമന്ത്രിയായി ഭൂപേന്ദ്ര പട്ടേൽ സത്യപ്രതിജ്ഞ ചെയ്തു, അവസരം ഒരു വർഷം ബാക്കി നില്ക്കെ

ഗുജറാത്ത് മുഖ്യമന്ത്രിയായി ഭൂപേന്ദ്ര പട്ടേൽ സത്യപ്രതിജ്ഞ ചെയ്തു. ഗുജറാത്തിന്റെ പതിനേഴാമത്തെ മുഖ്യമന്ത്രിയാണ് ഭൂപേന്ദ്ര പട്ടേൽ. കഴിഞ്ഞ ദിവസം നടന്ന ബിജെപി നിയമസഭ കക്ഷിയോഗത്തിലാണ് ആനന്ദിബെന്‍ പട്ടേലിന്‍റെ വിശ്വസ്തനായ ഭൂപേന്ദ്ര പട്ടേലിനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്.
ഭൂപേന്ദ്ര പട്ടേലിനെ മുഖ്യമന്ത്രിയാക്കാനുള്ള ബിജെപി തീരുമാനം അപ്രതീക്ഷിതമായിരുന്നു.സംസ്ഥാനത്തെ മുതിർന്ന നേതാക്കളെയെല്ലാം മറികടന്നാണ് ആദ്യമായി എംഎല്‍എ ആകുന്ന ഭൂപേന്ദ്ര പട്ടേലിനെ ബിജെപി മുഖ്യമന്ത്രിയാക്കിയത്. പട്ടേല്‍ വിഭാഗത്തില്‍ നിന്നുള്ള കടുത്ത എതിർപ്പുകൾ മറികടക്കാനാണ് അതേ വിഭാഗത്തില്‍ നിന്ന് തന്നെ ഒരാളെ മുഖ്യമന്ത്രിയാക്കാൻ ബിജെപി തീരുമാനിച്ചത്.

ശനിയാഴ്ച വിജയ് രൂപാണി അപ്രതീക്ഷിതമായി രാജി വച്ചതോടെയാണ് പുതിയ മുഖ്യമന്ത്രി സ്ഥാനത്തേക്ക് വരുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കര്‍ശന നിലപാടിനെ തുടര്‍ന്നായിരുന്നു വിജയ് രൂപാണിയുടെ രാജി.

2017 ലാണ് ഭൂപേന്ദ്ര പട്ടേൽ ആദ്യമായി എംഎല്‍എ ആയത്. അഹമ്മദാബാദ് അർബന്‍ ഡവലപ്പ്മെന്‍റ് അതോറിറ്റി ചെയർമാനും അഹമ്മദാബാദ് മുന്‍സിപ്പല്‍ കോർപ്പറഷന്‍ സ്റ്റാന്‍റിങ് കമ്മിറ്റി ചെയ‍ർമാനുമായിരുന്നു ഭൂപേന്ദ്ര പട്ടേൽ.

Post a Comment

0 Comments