Latest Posts

സൈക്കിളിലെത്തി മാലമോഷണം; പരാതിയില്ലെന്ന് വീട്ടമ്മ, ഞെട്ടി ബന്ധുക്കൾ

സൈക്കിളിലെത്തിയ യുവാക്കൾ മാലപൊട്ടിച്ച് രക്ഷപ്പെട്ടപ്പോൾ പൊലീസിൽ പരാതി നൽകാൻ ബന്ധുക്കൾ ആവശ്യപ്പെട്ട ബന്ധുക്കളോട് പരാതിയില്ലെന്നറിയിച്ച് വീട്ടമ്മയുടെ വാക്കുകൾ. 

ചേർത്തല മണവേലിയിലാണ് പട്ടാപ്പകൽ സൈക്കിളിലെത്തിയ യുവാക്കൾ കാൽനടയാത്രക്കാരിയായ വീട്ടമ്മയുടെ കഴുത്തിൽ നിന്നും മാലപൊട്ടിച്ചെടുത്തു രക്ഷപ്പെട്ടു. മണവേലി രാഹുൽ നിവാസിൽ കുഞ്ഞ്മോന്‍റെ ഭാര്യ ഐഷയുടെ കഴുത്തിൽ നിന്നാണ് സൈക്കിളിലെത്തിയ യുവാക്കൾ മാല പൊട്ടിച്ചെടുത്ത് കടന്നു കളഞ്ഞത്. 
മണവേലി തുമ്പേച്ചിറ മേഖലയിൽ ഇന്ന് പകൽ 11 മണിയോടെയാണ് സംഭവം. മാല പൊട്ടിച്ചെങ്കിലും പരാതിയൊന്നുമില്ലെന്നും അത് മുക്കുപണ്ടമായിരുന്നെന്നും ഐഷ പറഞ്ഞു. പൊലീസിൽ പരാതി നൽകിനൊരുങ്ങുമ്പോഴാണ് മാല മുക്കുപണ്ടമാണെന്ന കാര്യം വീട്ടമ്മ ബന്ധുക്കളോട് പോലും പറയുന്നത്.

0 Comments

Headline