banner

സംസ്ഥാനത്ത് വൻ കഞ്ചാവ് വേട്ട; ബസിൽ കടത്താൻ ശ്രമിച്ച 200 കിലോ കഞ്ചാവ് പിടികൂടി

പാലക്കാട് : പാലക്കാട് ടൂറിസ്റ്റ് ബസിൽ കടത്തുകയായിരുന്ന 200 കിലോ കഞ്ചാവ് എക്സൈസ് പിടികൂടി. ഇതരസംസ്ഥാന തൊഴിലാളികളുമായി ബംഗാളിൽ നിന്നെത്തിയ ബസിലാണ് കഞ്ചാവ് കടത്തിയത്. ബസ് ഡ്രൈവർ സഞ്ജയിനെയും കഞ്ചാവ് വാങ്ങാനെത്തിയ എറണാകുളം സ്വദേശികളായ നാല് പേരെയും കസ്റ്റഡിയിലെടുത്തു.

സുരേന്ദ്രൻ, അജീഷ്, നിതീഷ് കുമാർ, പാരിഷ് മാഹിൻ എന്നിവരാണ് പിടിയിലായ മറ്റുള്ളവർ. രണ്ട് വാഹനങ്ങളിലായാണ് ഇവർ ബസ്സിൽ നിന്ന് കഞ്ചാവ് ശേഖരിക്കാൻ വന്നത്. പശ്ചിമ ബംഗാളിൽ നിന്നും തൃശൂർ/എറണാകുളം ജില്ലയിലേക്ക് തൊഴിലാളികളെ കൊണ്ടുവന്ന ബസിലാണ് കഞ്ചാവ് കടത്താൻ ശ്രമിച്ചത്. എറണാകുളം സ്വദേശി സലാം എന്നയാൾക്ക് വേണ്ടിയാണ് കഞ്ചാവ് കൊണ്ടുവന്നത്. വിശാഖപട്ടണത്തെ കാക്കിനട എന്ന സ്ഥലത്ത് നിന്നുമാണ് കഞ്ചാവ് കയറ്റിയത്.



إرسال تعليق

0 تعليقات