മാത്രമല്ല, ഒരു വ്യക്തി നടത്തിയ പ്രസ്താവനയുമായി ബന്ധപ്പെട്ട വിഷയത്തില്‍ സാമുദായിക സംഘടനകളുടെ സര്‍വകക്ഷിയോഗം വിളിക്കേണ്ടതില്ലെന്ന നിലപാടിൽ തന്നെ ഉറച്ചു നില്ക്കുന്നതയായും കാനം ആവര്‍ത്തിച്ചു വ്യക്തമാക്കി. വ്യക്തിയിലധിഷ്ഠിതമായ വിവാദമാണ് നിലവിലുള്ള അതു കൊണ്ട് അത് തിരുത്താനും അതേ വ്യക്തി തന്നെ മുൻകൈ എടുക്കുകയാണ് വേണ്ടത്. സര്‍ക്കാറിന് ഇക്കാര്യത്തില്‍ ഒന്നും ചെയ്യാനില്ല. വർഗ്ഗീയത വളര്‍ത്താതിരിക്കാനുള്ള ശ്രമമാണ് എല്ലാ സാമുദായിക ഭാഗത്ത് നിന്നും വേണ്ടതെന്നും കേരളത്തെ ഭ്രാന്താലയമാക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, ''അടിയന്തിരമായി സര്‍വ്വകക്ഷികളുടെ യോഗം വിളിച്ചാല്‍ ഈ പ്രശ്‌നങ്ങള്‍ ഒറ്റ ദിവസം കൊണ്ട് സര്‍ക്കാരിന് തീര്‍ക്കാന്‍ സാധിക്കും. യോഗം വിളിച്ച് പ്രശ്‌നത്തിന് പരിഹാരം കാണാന്‍ സര്‍ക്കാര്‍ ശ്രമിക്കണം. എന്നാല്‍ സര്‍ക്കാര്‍ എന്തുകൊണ്ട് ഇത് ചെയ്യുന്നില്ല. മതസൗഹാര്‍ദ്ദം തകര്‍ക്കുന്നതിനുളള പരാമര്‍ശം ആരു നടത്തിയാലും യുഡിഎഫ് അംഗീകരിക്കില്ല. മുഖം നോക്കാതെ അത് ചോദ്യം ചെയ്യും. കോണ്‍ഗ്രസിന്റെ മതേതരത്വ നിലപാട് വെളളം ചേര്‍ക്കാത്ത നിലപാടാണ്. എല്ലാവരുമായും ചര്‍ച്ച ചെയ്യാനുളള ഒരു അന്തരീക്ഷമാണ് ഞങ്ങള്‍ ഉണ്ടാക്കുന്നത്. സര്‍ക്കാരിന് വേണമെങ്കില്‍ അത് പ്രയോജനപ്പെടുത്താം. ഞങ്ങള്‍ ഉണ്ടാക്കിയ അന്തരീക്ഷം സൗഹൃദത്തിന്റെയും സ്‌നേഹത്തിന്റെയും പരിഹാരത്തിന്റെയും അന്തരീക്ഷമാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു.
0 Comments