banner

മോൻസണിൻ്റെ പക്കൽ ബോളിവുഡ് നടി കരീന കപൂറിൻ്റെ കാർ, മോൻസണും കരീനയും തമ്മിലെന്ത്?

ആലപ്പുഴ : മോൻസണിൻ്റെ കഥകൾ എങ്ങും അവസാനിക്കുന്നില്ല. ഇയാളുടെ വീട്ടിൽ നിന്നും കണ്ടെത്തിയ ആഡംബര കാറുകളിൽ ഒന്ന് ബോളിവുഡ് നടി കരീന കപൂറിന്റെ പേരിൽ രജിസ്റ്റർ ചെയ്തത് എന്ന വിവരമാണ് ഇപ്പോൾ പുറത്തു വരുന്നത്. പക്ഷെ ഇതെങ്ങനെ മോൻസന്റെ പക്കൽ എത്തി എന്നത് വ്യക്തമല്ല. പോർഷെ ബോക്സ്റ്റർ കാർ കഴിഞ്ഞ ഒരു വർഷമായി ചേർത്തല പൊലീസ് സ്റ്റേഷൻ കോമ്പൗണ്ടിൽ, മോൻസണും  ശ്രീവത്സം ഗ്രൂപ്പുമായുള്ള കേസിനെ തുടർന്ന് വാഹനം പൊലീസ് പിടിച്ചിടുകയായിരുന്നു. തുടർന് വാഹനത്തിന്റെ യഥാർത്ഥ രേഖകൾ ഹാജരാക്കാൻ പറഞ്ഞെ്ഞെങ്കിലും മോൻസൻ ഹാജരാക്കിയിരുന്നില്ല എന്നും പൊലീസ് വ്യത്തങ്ങൾ പറയുന്നു.

മോൻസണിൻ്റെ പക്കലുണ്ടായിരുന്നെന്ന് കരുതുന്ന ഏകദേശം 20 ഓളം കാറുകളാണ് ശ്രീവത്സം ഗ്രൂപ്പുമായുള്ള കേസിനെ തുടർന്ന് പൊലീസ് മോൻസനിൽ നിന്നും പിടിച്ചെടുത്തത്. അതിൽ ഉൾപ്പെടുന്ന ഒരു കാറാണ് കരീന കപൂറിന്റെ പേരിലുള്ള രജിസ്ട്രേഷനിൽ ഇപ്പോഴും തുടരുന്നത്. മഹാരാഷ്ട്ര രജിസ്ട്രേഷനുള്ള വണ്ടിയാണ് ഇത്. ഈ കാർ എങ്ങനെ മോൻസന്റെ കയ്യിൽ വന്നു എന്നതും തികച്ചും ആശങ്ക ഉളവാക്കുന്ന കാര്യമാണ് മാത്രമല്ല മോൻസൺ എല്ലാ വണ്ടികളുടെയും രേഖകൾ തൻ്റെ പേരിലേക്ക് ആക്കിയെങ്കിലും ഈ വാഹനത്തിന്റെ രേഖകൾ മാത്രം എന്തുകൊണ്ട് മാറ്റിയില്ല എന്ന കാര്യത്തിലേക്കും പൊലീസ് അന്വേഷണം വ്യാപിപ്പിക്കും.

കാറുകളുടെ വലിയ ശേഖരം ഉള്ളതുകൊണ്ട് ഏതൊക്കെ രേഖകൾ ഇയാളുടെ കൈവശം ഉണ്ട് എന്നതിൽ വ്യക്തതയില്ലെന്നും ആധികാരിക രേഖകളെ കുറിച്ച് അറിയില്ലെന്നുമാണ് പൊലീസ് പറയുന്നത്. കരീനയുടെ മുംബൈയിലുള്ള വിലാസത്തിലാണ് കാർ രജിസ്റ്റർ ചെയ്തത്. എങ്ങനെയാണ് വി.ഐ.പികളുടെ വാഹനങ്ങൾ മോൻസന്റെ കയ്യിൽ വരുന്നത് എന്നത് സംബന്ധിച്ച് അന്വേഷണം നടന്നിട്ടില്ല. ഒരു കാരവനും മോൻസന്റേതായി ചേർത്തലയിൽ കിടക്കുന്നുണ്ട്. ഇതിന്റെ ടാക്സുമായി ബന്ധപ്പെട്ടോ രേഖകളെ കുറിച്ചോ പൊലീസിനും അറിയില്ല.

അതേസമയം, വാഹന രജിസ്റ്റ്രഷനിലും മോൻസൺ മാവുങ്കൽ വലിയ ക്രമക്കേട് നടത്തിയതായി കണ്ടെത്തലുമുണ്ട്. മോൻസന്റെ വാഹനങ്ങൾ വ്യജ രജിസ്ട്രേഷനിലുള്ളതാണെന്നാണ് പൊലീസ് സംഘം കണ്ടെത്തിയത്. മോൻസണിന്റെ പക്കലുള്ള പല ആഡംബര കാറുകളും രൂപമാറ്റം വരുത്തിയവയുമാണ്. മോൻസണിന്റെ കലൂരിലെ വീട്ടിൽ ഏഴ് വാഹനങ്ങളാണ് ഉള്ളത്. അതിൽ ഒരു വാഹനം ഒഴികെ ബാക്കിയെല്ലാം വ്യാജ നമ്പറിലുള്ള കാറുകളാണ്. മോൻസന്റെ പക്കലുള്ള ഫെറാറി കാർ പ്രാദേശിക വർക്ക്ഷോപ്പിലൂടെ മിത്സുബിഷിയുടെ കാർ രൂപമാറ്റം വരുത്തിയതാണെന്നും അന്വേഷണ സംഘം കണ്ടെത്തി. ഈ സംഭവത്തിൽ അടക്കം വിശദമായ അന്വേഷണത്തിന് ഒരുങ്ങുകയാണ് ക്രൈംബ്രാഞ്ച്.

Post a Comment

0 Comments