കോഴിക്കോട് : കഞ്ചാവ് കേസ് പ്രതിയും സഹായിയും ചേർന്ന് പേരാമ്പ്ര എക്സൈസ് സർക്കിൾ ഓഫീസ് അടിച്ചു തകർത്തു. ഇന്നലെ വൈകീട്ടോടെയാണ് സംഭവം. പേരാമ്പ്ര സ്വദേശികളായ ലതീഷും സുഹൃത്തിയ ശ്യാമുമാണ് ഓഫീസിലെത്തി ഉദ്യോഗസ്ഥരെ ആക്രമിക്കുകയും ഓഫീസിന്‍റെ ബോർഡും ചില്ലും അടിച്ചു തകർക്കുകയും ചെയ്തത്. എക്സൈസ് ഉദ്യോഗസ്ഥർ നൽകിയ പരാതിയില്‍ കേസെടുത്ത പേരാമ്പ്ര പോലീസ് കേസ് രജിസ്റ്റർ ചെയ്തു. സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തു.
നരയംകുളം സ്വദേശിയായ ലതീഷിനെ കഴിഞ്ഞ ദിവസം എക്സൈസ് നടത്തിയ പരിശോധനയില്‍ 55 ഗ്രാം കഞ്ചാവുമായി പിടികൂടിയിരുന്നു. ഇത് ചിത്രംസഹിതം വാർത്തയായി നല്‍കിയിരുന്നു. തുടർന്ന് കേസില്‍ ജാമ്യത്തിലിറങ്ങിയ ലതീഷും കായണ്ണ സ്വദേശി ശ്യാം എന്ന് പേരുള്ള സുഹൃത്തും കൂടി പേരാമ്പ്ര എക്സൈസ് സർക്കിൾ ഇന്‍സ്പെക്ടറുടെ ഓഫീസിലെത്തിയത്.
ഇവർ ഉദ്യോഗസ്ഥരെ ആക്രമിച്ചു എക്സൈസ് ഓഫീസിന്‍റെ ബോർഡുകളും ചില്ലുകളും അടിച്ചു തകർക്കുകയും ചെയ്തു. ശേഷം ലതീഷ് ഓടി രക്ഷപ്പെടുകയും. സഹായി ശ്യാമിനെ തടഞ്ഞുവച്ച എക്സൈസ് ഉദ്യോഗസ്ഥർ പോലീസില്‍ എല്‍പിക്കുകയായിരുന്നു.
0 Comments