banner

ഒക്ടോബറിൽ കോളേജുകൾ തുറക്കും, സമാന്തരമായി വാക്‌സിനേഷൻ ഡ്രൈവും; മന്ത്രി ആർ ബിന്ദു

സംസ്ഥാനത്തെ കോളേജുകൾ ഒക്ടോബർ മാസത്തിൽ തുറക്കുമെന്ന് മന്ത്രി ആർ ബിന്ദു. വിദ്യാർതികൾക്കായുള്ള വാക്‌സിനേഷൻ ഡ്രൈവും സമാന്തരമായി നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു. 

സാങ്കേതിക സർവ്വകലാശാലകളിലെയും കോളേജുകളിലെയും അവസാനത്തെ രണ്ടു സെമസ്റ്റർ വിദ്യാർഥികൾക്കായാണ് ആദ്യ ഘട്ടത്തിൽ ക്ലാസുകൾ ആരംഭിക്കുന്നത്. പ്രാക്ടിക്കൽ ക്ലാസ്സുകളും ഉണ്ടായിരിക്കും. ഷിഫ്റ്റുകൾ അനുസരിച്ചോ ഇടദിവസങ്ങളിലോ ആയാണ് ക്ലാസുകൾ ക്രമീകരിക്കുക എന്നാണ് മന്ത്രി സൂചിപ്പിച്ചിരിക്കുന്നത്.

ഇതോടൊപ്പം വിദ്യാർഥികൾക്കായുള്ള വാക്‌സിനേഷൻ ഉറപ്പുവരുത്തുവാനും തീരുമാനമായിട്ടുണ്ടെന്നും മന്ത്രി ആർ ബിന്ദു പറഞ്ഞൂ. ക്ലാസുകളുടെ സമയ ക്രമീകരണം അതാത് കോളേജുകൾക്കും സർവകലാശാലകളുമാണ് തീരുമാനിക്കേണ്ടത്. വിശദ തീരുമാനത്തിനായി പ്രിൻസിപ്പൽമാരുടെ യോഗം ചേരുമെന്നും മന്ത്രി വ്യക്തമാക്കി.

Post a Comment

0 Comments