കോട്ടയം : നർക്കോട്ടിക്ക് ജിഹാദ് വിവാദം കത്തി നില്ക്കുന്നതിനിടെ ഇന്നും അത്തരത്തിലുള്ള മുസ്ലീം വിരുദ്ധ പരാമർശങ്ങൾ മഠത്തിലെ ചാപ്പലിലെ കുർബാനയ്ക്കിടെ വൈദീകൻ ഉപയോഗിച്ചുവെന്ന വെളിപ്പെടുത്തലുമായി കന്യാസ്ത്രീകൾ. തങ്ങൾ ഇതിനെതിരെ പ്രതികരിച്ചെന്നും കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകൾ പറഞ്ഞു.
ഇനിയും ഇത് നോക്കി നില്ക്കാനാകില്ലെന്നും വൈദീകൻ നടത്തിയത് വർഗീയ പരാമർശം തന്നെയാണെന്നും, പലപ്പോഴും ഇത്തരം പരാമർശങ്ങൾ ഉണ്ടായിട്ടുണ്ടെന്നും കന്യാസ്ത്രീകൾ പറഞ്ഞു. ഈശോ സിനിമയുമായി ബന്ധപ്പെട്ടു പോലും വർഗീയ പരാമർശം നടത്തി അവർ കൂട്ടിച്ചേർത്തു. പാലാ ബിഷപ്പിന്റെ പരാമര്‍ശത്തെ പിന്തുണക്കുന്നില്ലെന്നും കന്യാസ്ത്രീകള്‍ പറഞ്ഞു. ഫ്രാങ്കോ മുളക്കലിനെതിരെ പ്രതികരിച്ച കന്യാസ്ത്രീകളാണ് ഇവര്‍.
0 Comments