banner

ഹരിത നേതാക്കളുടെ പരാതി, പി. കെ നവാസ് അറസ്റ്റില്‍

എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ് അറസ്റ്റില്‍. സ്ത്രീത്വത്തെ അപമാനിച്ചെന്ന ഹരിത നേതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നവാസിനെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം നവാസിനെ ജാമ്യത്തില്‍ വിട്ടു.

മൊഴിയെടുക്കാനായി നവാസിനോട് ഹാജരാകാന്‍ ചെങ്ങമനാട് പൊലീസ് ആവശ്യപ്പെട്ടിരുന്നു. ചോദ്യം ചെയ്യലിനൊടുവില്‍ നവാസിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. സ്‌റ്റേഷന്‍ ജാമ്യം ലഭിക്കാവുന്ന വകുപ്പാണ് (ഐപിസി 354 (എ)) നവാസിനെതിരെ ചുമത്തിയിരിക്കുന്നത്.

അറസ്റ്റ് സ്വാഭാവിക നടപടിയെന്നായിരുന്നു പി. കെ നവാസിന്റെ പ്രതികരണം. നിരപരാധിത്വം തെളിയിക്കാനുള്ള അവസരമായി അറസ്റ്റിനെ കാണുന്നു. പാര്‍ട്ടിയുടെ അനുവാദത്തോടെ മാധ്യമങ്ങളെ കണ്ട് പറയാനുള്ളത് പറയും. എംഎസ്എഫ് അധ്യക്ഷനായി തുടരണമോയെന്നത് പാര്‍ട്ടി തീരുമാനിക്കും. സ്ഥാനം ഒഴിയണമെന്ന് ലീഗ് ആവശ്യപ്പെട്ടാല്‍ ഒരു നെഗറ്റീവ് കമന്റുമില്ലാതെ സ്ഥാനം ഒഴിയും. ഇപ്പോള്‍ നടക്കുന്ന മാധ്യമ ചര്‍ച്ചകളില്‍ വേദനയുണ്ടെന്നും നവാസ് പ്രതികരിച്ചു.

Post a Comment

0 Comments