banner

കെഎംഎംഎല്ലിൻ്റെ കരാർ നിയമവിരുദ്ധമായി, കരിമ്പട്ടികയിൽ ഉൾപ്പെടേണ്ട കരാറുകാരന് നൽകിയതായി പരാതി

ചവറ : കെഎംഎംഎൽ കോവിൽത്തോട്ടം ധാതുമണൽ ഖനന കരാർ നൽകിയത് കരിമ്പട്ടികയിൽ ഉൾപ്പെടേണ്ട കരാറുകാരനെന്ന് ആക്ഷേപം. ഇത് സംബന്ധിച്ച് വ്യവസായ വകുപ്പ് മന്ത്രിയുൾപ്പെടെയുള്ളവർക്ക് പരാതി നൽകി. ഡി.എം.കെ സംസ്ഥാന ജോ. സെക്രട്ടറിയും, പന്മന സ്വദേശിയുമായ മഹി പന്മനയാണ് പരാതി നൽകിയത്. നിയമപ്രകാരം റീ ടെണ്ടറിൽ പങ്കെടുക്കാൻ അർഹതയില്ലാത്ത രണ്ടു കരാറുകാർക്ക് മാത്രമാണ് ടെണ്ടർ നൽകിയതെന്നും, ടെണ്ടറിൽ പങ്കെടുക്കാനോ, കരാർ ലഭിക്കാനോ യാതൊരു അർഹതയും ഇല്ലാത്തവർക്കാണ് കരാർ ലഭിച്ചതെന്നും മഹി പരാതിയിൽ ആരോപിക്കുന്നു. 

സംസ്ഥാന മുഖ്യമന്ത്രിക്കും പരാതിയുടെ പകർപ്പ് അയച്ചതായി മഹി അഷ്ടമുടി ലൈവിനോട് പറഞ്ഞു. ഇത് സംബന്ധിച്ച് വരും ദിവസങ്ങളിൽ നടപടി ഉണ്ടാകാനാണ് സാധ്യത.

മഹി നൽകിയ പരാതിയുടെ പകർപ്പ് താഴെ വായിക്കാം.....👇

ബഹു: വ്യവസായ വകുപ്പ് മന്ത്രി,
കേരളം.
സർ,
വിഷയം - കെഎംഎംഎൽ കോവിൽതോട്ടം ധാതുമണൽ ഖനന കരാർ നൽകിയത് കരിം പട്ടികയിൽ പെടുത്തേണ്ട കരാറുകാരന്.
ചവറ കെഎംഎംഎല്ലിന്റെ കോവിൽതോട്ടം മൈനിംഗ് കരാർ നൽകിയതിൽ വ്യാപക ക്രമക്കേട്. നിയമപ്രകാരം റീ ടെന്ററിൽ പങ്കെടുക്കാൻ അർഹതയില്ലാത്ത രണ്ടു കരാറുകാർ മാത്രമാണ് ടെന്റർ നൽകിയതും, ടെന്ററിൽ പങ്കെടുക്കാനോ, കരാർ ലഭിക്കാനോ യാതൊരു അർഹതയും ഇല്ലാത്ത ദീപ്തി ട്രാൻസ്‌പോർട് സർവീസ് എന്ന കരാറുകർക്കാണ് കരാർ ലഭിച്ചതും.
നിലവിൽ രണ്ടാമത്തെ തവണയാണ് കെഎംഎംഎല്ലിന്റെ കോവിൽത്തോട്ടം ഖനന മേഖലയിൽ ധാതുമണൽ ഖനനവും, ധാതുമണൽ ഖനനം ചെയ്ത ഗർത്തങ്ങളും പാഴ്
മണൽ ഇട്ടു നികത്തുന്നതിനായും ഉള്ള ടെന്റർ ക്ഷണിക്കുന്നത്.
2014 - 15ലെ ഒരുവർഷ കോവിൽതോട്ടം കരാറിനു ശേഷം 2107ലാണ് പിന്നീട് കോവിൽതോട്ടത്തു ധാതുമണൽ ഖനനവും, ധാതുമണൽ ഖനനം ചെയ്ത ഗർത്തങ്ങളും പാഴ്
മണൽ ഇട്ടു നികത്തുന്നതിനായും ഉള്ള ടെന്റർ ക്ഷണിക്കുന്നത്. 2017ഇൽ ടെന്ററിൽ പങ്കെടുത്ത രണ്ടു കരാറു കാരിൽ ടിവികെ കൺസ്ട്രക്ഷൻസിനായിരുന്നു കരാർ ലഭിച്ചത്. 2013ഇൽ സുപ്രീംകോടതി റെദ് ചെയ്ത വിവാദ കോവിൽത്തോട്ടം കരിമണൽ ഖനന കരാർ ടിവികെ കൺസ്ട്രക്ഷൻസിനായിരുന്നു. 2017ഇൽ കരാർ ലഭിച്ച ടിവികെ വർക്ക്‌ ഓർഡർ കൈ പറ്റി ഒരു വർഷത്തോളം വർക്ക്‌ നടത്തിയില്ല. കെഎംഎംഎല്ലിന് കരിമണൽ ക്ഷാമം രൂക്ഷമായിരുന്ന സാഹചര്യത്തിൽ ഗുണനിലവാരം കൂടുതലുള്ള കരിമണൽ ലഭിക്കുന്ന കൊവിൽതൊട്ടത്തു വർക്ക്‌ ഓർഡർ കൈ പറ്റി ഒരു വർഷമായി ടിവികെ വർക്ക്‌ നടത്താത്തത് സ്വകാര്യ കരിമണൽ ലോബികളെ സഹായിക്കാനാണ് എന്ന വിമർശനം ഉയർന്നതിനെ തുടർന്ന് കമ്പനി ടിവികെക്ക് നൽകിയ വർക്ക്‌ ഓർഡർ ക്യാൻസൽ ചെയ്യുകയും കോവിൽത്തോട്ടത്തിനായി റീ ടെന്റർ വിളിക്കുകയും ചെയ്തു.
2017ലെ കോവിൽത്തോട്ടം ഖനന കരാർ വർക്ക്‌ ഓർഡർ റദ് ചെയ്തതിനു ശേഷം 2019ഇൽ വിളിച്ച റീ ടെന്ററിൽ പങ്കെടുത്തതു ടിവികെ കൺസ്ട്രക്ഷൻസ്, ദീപ്തി ട്രാൻസ്‌പോർട്ട് സർവീസ് എന്നീ കരാറുകാരായിരുന്നു. ഒരു കരാറുകാർ വർക്ക്‌ ഓർഡർ കൈ പറ്റി കരാറുകാരുടെ കാരണത്താൽ വർക്ക്‌ നടത്താതിരിക്കുകയും തന്മൂലം വർക്ക്‌ ഓർഡർ റദ് ചെയ്യുകയും ചെയ്‍താൽ അതെ വർക്കിനായി ആ കരാറുകാർ ടെൻറെറിൽ പെങ്കെടുക്കുകയാണെങ്കിൽ ആ ടെൻറെറിൽ അവരെ അയോഗ്യരാക്കണം എന്നാണ് നിയമം. എന്നാൽ ടിവികെക്ക് കോവിൽത്തോട്ടം ഖനനകരാറിനായി നൽകിയ വർക്ക്‌ ഓർഡർ റദ് ചെയ്തതിന് ശേഷം സമാന കരാർ വർക്കിനായി രണ്ടു തവണ റീ ടെന്റർ വിളിച്ചപ്പോഴും ടെന്ററിൽ പങ്കെടുക്കുവാൻ യോഗ്യതയില്ലാത്ത ടിവികെ ടെന്ററിൽ പങ്കെടുക്കുകയും യോഗ്യത നേടുകയും ചെയ്തു.
കോവിൽത്തോട്ടം കരിമണൽ ഖനന കരാറിനായി 2018ഇൽ വിളിച്ച റീ ടെന്ററിൽ പങ്കെടുത്ത രണ്ടു കരാറുകാരിൽ ടിവികെ കൺസ്ട്രക്ഷൻസിനെക്കാൾ ഒരു കോടിയോളം രൂപ താഴ്ത്തി ടെന്റർ നൽകിയ ദീപ്തി ട്രാൻസ്‌പോർട്ട് സർവീസിനാണ് കരാർ ലഭിച്ചത്. കോവിൽത്തോട്ടം കരിമണൽ ഖനന കരാറിനായി 2019ഇൽ വിളിച്ച റീ ടെന്റർ പ്രകാരം കരാർ ലഭിച്ച ദീപ്തി ട്രാൻസ്‌പോർട്ട് സർവീസ് വർക്ക്‌ ഓർഡർ കൈ പറ്റി മൂന്ന് മാസത്തോളം വർക്ക്‌ നടത്താതിരുന്നതിന്റെ കാരണത്താൽ കെഎംഎംഎൽ മാനേജിംഗ് ഡയറക്ടർ ഇടപട്ടു വർക്ക്‌ ഓർഡർ ക്യാൻസൽ ചെയ്തു. വർക്ക്‌ ഓർഡർ ക്യാൻസൽ ചെയ്തതിനെതിരെ ദീപ്തി ട്രാൻസ്‌പോർട്ട് സർവീസ് ഹൈകോടതിയെ സമീപിച്ചെങ്കിലും വർക്ക്‌ ഓർഡർ ക്യാൻസൽ ചെയ്ത കെഎംഎഎല്ലിന്റെ തീരുമാനം നിയമപരമാണെന്ന് ഹൈകോടതി അംഗീകരിച്ചു ദീപ്തി ട്രാസ്‌പോർട്ട് സർവീസിന്റെ ഹർജി തള്ളി.
വർഷങ്ങളായി കെഎംഎംഎല്ലിന്റെ പൊന്മന, കോവിൽത്തോട്ടം ഖനന കരാറുകൾ ടിവികെ കൺസ്ട്രക്ഷൻസും, ദീപ്തി ട്രാൻസ്‌പോർട്ട് സർവീസും ആണ് ഏറ്റെടുത്തു നടത്തി വരുന്നത്. കെഎംഎംഎൽ എം എസ് യൂണിറ്റിലെ ചില ഉന്നത ഉദ്യോഗസ്ഥരും, ട്രെയ്ഡ് യൂണിയൻ നേതാക്കളും ടിവികെ കൺസ്ട്രക്ഷൻസ്, ദീപ്തി ട്രാൻസ്‌പോർട്ട് സർവീസ് ഉടമകളും തമ്മിലുള്ള ഒത്തു കളിയാണ് കെഎംഎംഎല്ലിന്റെ ഖനന കരാറുകളിൽ ടിവികെ കൺസ്ട്രക്ഷൻസും, ദീപ്തി ട്രാൻസ്‌പോർട്ട് സർവീസും മാത്രം ടെന്ററുകൾ നൽകുന്നതും, ഉയർന്ന തുകക്ക് കരാറുകൾ നേടുന്നതും എന്നാണ് പരക്കെ ആരോപണം. അതിന് ഉത്തമ ഉദാഹരണമാണ് നിലവിൽ കെഎംഎംഎൽ നടത്തുന്ന തോട്ടപ്പള്ളി ഖനന കരാർ. തോട്ടപ്പള്ളി കെഎംഎംഎൽ മണൽ ഖനനം ആരംഭിച്ച ആദ്യകാല കരാറുകളിൽ ടിവികെ കൺസ്ട്രക്ഷൻസും, ദീപ്തി ട്രാൻസ്‌പോർട്ട് സർവീസും മാത്രമായിരുന്നു ടെന്ററിൽ പങ്കെടുത്തിരുന്നതും, കരാർ നേടിയിരുന്നതും.ടിവികെ കൺസ്ട്രക്ഷൻസും, ദീപ്തി ട്രാൻസ്‌പോർട്ട് സർവീസും തോട്ടപ്പള്ളി കരിമണൽ കരാർ നടത്തിയിരുന്നതിലും പകുതി റേറ്റിനാണ് നിലവിൽ കരാർ എടുത്തിരിക്കുന്ന കരാറുകാർ വർക്ക്‌ നടത്തുന്നത്. വ്യവസായ വകുപ്പിന്റെയും, കെഎംഎംഎല്ലിലെ ചില ഉന്നത ഉദ്യോഗസ്ഥർ മുൻകൈ എടുത്തതിനാലാണ് തോട്ടപ്പള്ളി ഖനന കരാറിൽ കൂടുതൽ കരാറുകാർ ടെന്റർ നൽകിയതും കുറഞ്ഞ തുകക്ക് കരാർ നൽകി വർക്ക്‌ നടത്തി വരുന്നത് വഴി കോടികൾ കെഎംഎംഎല്ലിന് ലാഭം ഉണ്ടായതും.
കോവിൽത്തോട്ടം ഖനന കരാറുകളിൽ ഉൾപ്പടെ ഉള്ള ഖനന കരാറുകളിൽ നിയമപരമായി ടെന്റർ സമർപ്പിക്കാനും, ടെന്റർ നൽകിയാൽ കെഎംഎംഎൽ ആയിട്ടു തന്നെ അയോഗ്യരക്കേണ്ട കരാർ നേടാൻ അർഹത ഇല്ലാത്ത ടിവികെ കൺസ്ട്രക്ഷൻസും, ദീപ്തി ട്രാൻസ്‌പോർട്ട് സർവീസും ടെൻറെറിൽ പങ്കെടുക്കുന്നതും കരാർ നേടുന്നതും അഴിമതിയാണ്. നിയമപരമായി കരിം പട്ടികയിൽ ഉൾപെടുത്തേണ്ട കെഎംഎംഎല്ലിന്റെ നിലവിലെ കോവിൽത്തോട്ടം ഖനന കരാർ ലഭിച്ച ദീപ്തി ട്രാൻസ്‌പോർട്ട് സർവീസിനു വർക്ക്‌ ഓർഡർ നൽകിയതും അഴിമതിയാണ്. കെഎംഎംഎൽ എംഎസ് യൂണിറ്റിലെ എച്ച്ഒഡി ഉൾപ്പടെയുള്ള ഖനന ചുമതലയുള്ള ഉദ്യോഗസ്ഥരാണ് കരാറുകാരുമായി ഒത്തുകളിച്ചു ഖനന കരാർ അഴിമതിക്കു നേതൃത്വം നൽകുന്നത്.
 കൊവിൽതൊട്ടത്തു കരിമണൽ ഖനനവും, ഖനനം ചെയ്ത കുഴികൾ നികത്താനും ഇപ്പോൾ ദീപ്തി ട്രാൻസ്‌പോർട്ട് സർവീസിനു നൽകിയ കരാർ റദ് ചെയ്തു റീ ടെന്റർ വിളക്കണം, ടിവികെ കൺസ്ട്രക്ഷൻസിനെയും, ദീപ്തി ട്രാൻസ്‌പോർട്ട് സർവീസിനെയും കെഎംഎംഎല്ലിലെ മറ്റു ഖനന കരാറുകളിൽ നിന്നും കരിം പട്ടികയിൽ പെടുത്തണം എന്നും അഭ്യർത്ഥിക്കുന്നു.
എന്നു
വിശ്വസ്ഥതയോടെ
മഹി പന്മന
മഹേഷ്ഭവനം.
പന്മന (po)
മനയിൽ ചവറ കൊല്ലം

ശരി പകർപ് -
ബഹു: മുഖ്യമന്ത്രി, കേരളം,
ബഹു: വ്യവസായ വകുപ്പ് അടി: ചീഫ് സെക്രട്ടറി, കേരളം,
ബഹു: വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, കേരളം,
ബഹു: മാനേജിങ് ഡയറക്ടർ, കെഎംഎംഎൽ.

Post a Comment

0 Comments