കഴിഞ്ഞദിവസം പുലര്‍ച്ചെ കുളിക്കാന്‍ പോകുന്നതിനിടെ രാജേന്ദ്രനെ അജ്ഞാതമുഖംമൂടി സംഘം ആക്രമിച്ച് പരുക്കേല്‍പ്പിച്ചിരുന്നു. കൈയ്ക്കും കാലിനും വെട്ടേറ്റു. കഴുത്തിനുവന്ന വെട്ട് തടഞ്ഞപ്പോഴാണ് കൈക്കു പരുക്കേറ്റത്. തലക്കും ശരീരത്തും മര്‍ദ്ദനമേറ്റിരുന്നു.
ആശുപത്രിയിലായിരുന്ന രാജേന്ദ്രന്‍ വീട്ടിലെത്തി വിശ്രമിക്കുകയായിരുന്നു. സ്വകാര്യ മേഖലയിലെ നിര്‍മ്മാണ കരാറുകാരനായ രാജേന്ദ്രന് അതുമായി ബന്ധപ്പെട്ട തര്‍ക്കത്തിന്റെ പേരിലാണ് ആക്രമണം നേരിട്ടതെന്ന് സൂചനയുണ്ട്. എന്നാല്‍ ദിവസങ്ങള്‍മുമ്പ് മാമൂട് ഭാഗത്ത് മുണ്ടന്‍ചിറ ചരുവിള ജയചന്ദ്രന്റെ വീട്ടിലും മുഖംമൂടി കൊള്ള സംഘം ആക്രമണം നടത്തി. സ്വര്‍ണവും പണവും അപഹരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് രാജേന്ദ്രന് നേരെ ആക്രമണം.
രാജേന്ദ്രന്റെ സംസ്‌കാരം വീട്ടുവളപ്പില്‍ നടത്തി. ലതിക കുമാരിയാണ് ഭാര്യ. മക്കൾ - മെഡോണ, അപര്‍ണ. മരുമകന്‍ - അനു.
0 تعليقات