Latest Posts

വിവാഹ വാഗ്ദാനം നൽകി ഗർഭിണിയാക്കി, ശേഷം ജാതകം ചേരില്ലെന്നും വിവാഹത്തിന് തയ്യാറല്ലെന്നും പ്രതി!

മുംബൈ : വിവാഹ വാഗ്ദാനം നൽകി  ഗർഭിണിയാക്കിയ യുവതിയെ തനിക്ക് വിവാഹം ചെയ്യാനാകില്ലെന്നും. തൻ്റെയും  യുവതിയുടെയും ജാതകം ചേരില്ലെന്നും കോടതിയോട് പ്രതി. വിവാഹ വാഗ്ദാനം നൽകി ഗർഭിണിയാക്കി ഉപേേക്ഷിച്ചു പോയെന്ന കേസിൽ തന്നെ കുറ്റവിമുക്തനാക്കണമെന്ന് കാണിച്ച് പ്രതി നൽകിയ ഹർജിയിലാണ് കോടതിയോട് ഈ വിചിത്ര വാദം ഉന്നയിച്ചത്. 

2012 ലാണ് കേസിനാസ്പദമായ സംഭവം അരങ്ങേറുന്നത്. ഫൈവ് സ്റ്റാർ ഹോട്ടലിലെ ജീവനക്കാരനായ യുവാവ് അവിടുത്തെ തന്നെ ജീവനക്കാരിയായ യുവതിയെ പ്രണയം നടിച്ച് വിവാഹം വാഗ്ദാനം നൽകി ലൈംഗീകബന്ധത്തിലേർപ്പെട്ട ശേഷം ഗർഭിണിയായപ്പോൾ ഉപേക്ഷിച്ചു പോകുകയായിരുന്നു. തുടർന്ന് 2013 ൽ സബർബൻ ബോറിവാലി പോലീസ് സ്റ്റേഷനിൽ യുവതി നൽകിയ പരാതിലാണ് അവിഷേക് മിത്ര അറ തുടർന്ന് പ്രതിയായ അവിഷേക് മിത്ര എന്ന മുപ്പത്തിരണ്ടുകാരനാണ് കോടതിയെ സമീപിച്ചത്. 

എന്നാൽ, ഹർജിയെ കണക്കിന് വിമർശിച്ച കോടതി 'ജാതകപ്പൊരുത്തം വിവാഹം ചെയ്യാതിരിക്കാനുള്ള ഒഴികഴിവ് ആക്കരുത്' എന്നും ചൂണ്ടിക്കാട്ടി. പ്രതിയുടെ ഹർജി ബോംബെ ഹൈക്കോടതി തള്ളി. ജസ്റ്റിസ് എസ്.കെ ഷിൻഡെ അധ്യക്ഷനായ സിംഗിൾ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.

"ജാതക പൊരുത്തക്കേട്" കാരണം പ്രതിയും യുവതിയും തമ്മിലുള്ള ബന്ധം കൂടുതൽ മുന്നോട്ട് കൊണ്ടുപോകാൻ കഴിയില്ലെന്നാണ് മിത്രയുടെ അഭിഭാഷകനായ രാജാ താക്കറെ വാദിച്ചത്. മാത്രമല്ല, ഇത് വിവാഹം കഴിക്കാമെന്ന വാഗ്ദാനം നൽകിയതിൻ്റെയും ബലാത്സംഗത്തിന്റെയും കേസല്ലെന്നും സാധാരണ വാഗ്ദാനലംഘനമാണെന്നും അദ്ദേഹം കോടതിൽ വാദിച്ചു.

പ്രതിയുടെ അഭിഭാഷകൻ്റെ വാദം കേട്ട കോടതി, ഈ വാദം അംഗീകരിക്കാൻ കഴിയില്ലെന്ന് അറിയിച്ചു, ജാതകങ്ങളുടെയും ജ്യോതിഷ പൊരുത്തക്കേടിന്റെയും മറവിൽ ഹർജിക്കാരൽ തൻ്റെ വിവാഹ വാഗ്ദാനം പാലിക്കാൻ തയ്യാറല്ലെന്ന് വ്യക്തമായി, അതിനാൽ ഇത് വഞ്ചനയാണെന്ന് ബോധ്യപ്പെട്ടതായി കോടതി പറഞ്ഞു. "അവന്റെ ഉദ്ദേശ്യങ്ങൾ സത്യസന്ധവും സത്യവുമായിരുന്നെങ്കിൽ, യുവതിയെ പിന്നീട് വിവാഹം കഴിക്കാമെന്ന വാഗ്ദാനത്തിൽ നിന്ന് പ്രതി പിന്മാറിയില്ല" ഇത് ചൂണ്ടിക്കാട്ടിയ കോടതി ഹർജി തള്ളുകയായിരുന്നു.

0 Comments

Headline