banner

കതകിന് തട്ടി വിളിച്ചത് ഇഷ്ടപ്പെട്ടില്ല, കൊല്ലത്ത് യുവാവിനെ കുത്തി കൊലപ്പെടുത്താൻ ശ്രമം; പ്രതി പിടിയിൽ

കൊല്ലം :  യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ വയോധികൻ അറസ്റ്റിൽ. കൊല്ലം കളിയിക്കൽ കടപ്പുറത്തിന് സമീപമായിരുന്നു സംഭവം. മുണ്ടക്കൽ തിരുവാതിര നഗറിൽ കൊണ്ടേത്ത് തെക്കതിൽ കുഞ്ഞുമോൻ (51) ആണ് പൊലീസ് പിടിയിലായത്

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ : അയൽവാസിയായ ഉണ്ണികൃഷ്ണൻ എന്ന യുവാവ് ഇയാളുടെ വീടിൻ്റെ കതകിൽ തട്ടി വിളിച്ചിരുന്നു ഇത് ഇഷ്ടപ്പെടാതിരുന്ന പ്രതി ഉണ്ണികൃഷ്ണനെ ആക്രമിക്കുകയായിരുന്നു. 

തിങ്കളാഴ്ച വെളുപ്പിലെയാണ് കേസിനാസ്പദമായ സംഭവം അരങ്ങേറിയത്. അയൽവാസിയായ യുവാവ് പ്രതിയുടെ വീടിന്റെ കതകിൽ തട്ടിയതിനെ തുടർന്ന് ഇയാൾ അസഭ്യം വിളിച്ചു കൊണ്ട് പിടിച്ച് തളളുകയായിരുന്നു. തറയിൽ വീണ യുവാവിന്റെ കാൽ കമ്പി വടി കൊണ്ട് അടിച്ച് ഒടിച്ചും നെറ്റിയിലും തലയിലും വച്ച് കുത്തിയും കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. 

അക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവിനെ കൊല്ലം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് പ്രതിയെ കളിയിക്കൽ കടപ്പുറത്ത് നിന്നും പോലീസ് സംഘം പിടികൂടുകയായിരുന്നു. കൊല്ലം ഈസ്റ്റ് ഇൻസ്പെക്ടർ ആർ. രതീഷിന്റെ നേതൃത്വത്തിൽ എസ്സ്.ഐ മാരായ രജീഷ്, രാജ്മോഹൻ എസ്.സി.പി.ഓ പ്രജേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ റിമാന്റ് ചെയ്തു.




إرسال تعليق

0 تعليقات