പരവൂർ : ലഹരി വാങ്ങാൻ പണം നൽകിയില്ലെന്നാരോപിച്ച് അമ്മമയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മകൻ പൊലീസ് പിടിയിൽ. പരവൂർ പൂക്കുളം സുനാമി ഫ്ലാറ്റിലെ ബ്ലോക്ക് നമ്പർ 23, കെട്ടിട നമ്പർ 179 ൽ എ. സലിം (24) ആണ് പിടിയിലായത്. ലഹരി വസ്തുക്കൾ വാങ്ങാൻ 200 രൂപയാണ് ഇയാൾ അമ്മയോട് ആവശ്യപ്പെട്ടത്, എന്നാൽ ഇത് നൽകാൻ അമ്മ വിസമ്മതിച്ചതിനെ തുടർന്നുള്ള വിരോധത്തിലാണ് കൊലപ്പെടുത്താൻ ശ്രമിച്ചത്.
മകൻ്റെ ആക്രമണം കൈ കൊണ്ട് തടുത്ത അമ്മയുടെ കൈക്ക് ഒടിവും മുറിവും സംഭവിച്ചു. തുടർന്ന് ഗുരുതരമായി പരിക്കേറ്റ ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി.
പ്രതിയെ പുക്കുളത്തുനിന്നുമാണ് പൊലീസ് സംഘം പിടികൂടിയത്. പരവൂർ ഇൻസ്പെക്ടർ എ. നിസാർ, എസ്.ഐമാരായ നിതിൻ നളൻ, സാബുലാൽ, എസ്.സി.പി.ഒ അനീഷ്, സിന്ധു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
0 Comments