പരസ്പരം തിരുത്തി ഒരുമയോടെ മുന്നോട്ട് പോകാം. മതങ്ങളുടെ പേരും ചിഹ്നവും ഉപയോഗിച്ച് സാമൂഹികവിരുദ്ധ പ്രവര്‍ത്തനം നടത്തുന്ന വളരെ ചെറിയ വിഭാഗത്തിന്റെ നടപടികളെ എല്ലാ സമുദായങ്ങളും ഗൗരവമായി കാണണമെന്നും സഹായ മെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍ സഹായ മെത്രാന്‍ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
കേരളത്തില്‍ ലവ് ജിഹാദിനൊപ്പം നര്‍ക്കോട്ടിക് ജിഹാദും പ്രയോഗിക്കപ്പെടുന്നതായി പാലാ രൂപത ബിഷപ് ജോസഫ് കല്ലറങ്ങാട്ടാണ് വീഡിയോ സന്ദേശത്തില്‍ പരാമര്‍ശിച്ചത്. കുറവിലങ്ങാട് പള്ളിയിലെ എട്ടുനോമ്പു പെരുന്നാളിനോടനുബന്ധിച്ചുള്ള വചനസന്ദേശത്തിലാണ് ഈ വാക്കുകള്‍ ഉളള് പ്രത്യേക ലക്ഷ്യത്തോടെ കത്തോലിക്കായുവാക്കളില്‍ മയക്കുമരുന്ന് ഉപയോഗം വ്യാപകമാക്കാന്‍ ശ്രമം നടക്കുന്നു. മറ്റു മതങ്ങളെ തകര്‍ക്കാന്‍ പ്രത്യേക സംഘം പ്രവര്‍ത്തിക്കുന്നതായും ബിഷപ് പ്രസംഗത്തില്‍ ആരോപിക്കുന്നു.
കേരളത്തില്‍ നര്‍ക്കോട്ടിക് ജിഹാദും നിലനില്‍ക്കുന്നതായുള്ള കത്തോലിക്കാ പുരോഹിതന്റെ പ്രസ്താവന വളരെ ശ്രദ്ധേയമായി. കേരളത്തിലെ രാഷ്ട്രീയമുന്നണികളും ഇക്കാര്യത്തില്‍ രണ്ടുപക്ഷമായി. ചില പ്രത്യേക മതക്കാരെ ലക്ഷ്യമിട്ടാണ് ഈ പ്രസ്താവനയെന്നാണ് ആരോപണം ഉയര്‍ന്നത് . ജിഹാദ് എന്ന വാക്ക് വിവാഹത്തോട് ചേര്‍ത്തു വച്ചു പ്രചരിച്ചപ്പോള്‍ അതില്‍ തീവ്രവാദം ആരോപിക്കപ്പട്ടിരുന്നു. വിവിധ മതസ്ഥര്‍ തമ്മില്‍ നടത്തുന്ന വിവാഹങ്ങള്‍ ഈ സാഹചര്യത്തില്‍ വിവാദങ്ങളായി ശ്രദ്ധിക്കപ്പെട്ടു. എന്നാല്‍ ഇത്തരം ജിഹാദുകള്‍ നിലവില്ലെന്ന വാദവും ശക്തിപ്പെട്ടു. എല്ലാറ്റിനേയും വര്‍ഗ്ഗീയമായി കാണുന്ന വൈകൃതമായും ഇതു ചിത്രീകരിക്കപ്പെട്ടു. ഇരു പക്ഷവും ഇപ്പോഴും ശക്തമാണ്, ഉണ്ടെന്നും ഇല്ലെന്നുമുള്ള വാദങ്ങള്‍ നിലനില്‍ക്കുമ്പോഴാണ് നര്‍ക്കോട്ടിക് ജിഹാദെന്ന പുതിയ വാദം ഉയരുന്നത്
നര്‍കോട്ടിക്, ലവ് ജിഹാദ്കള്‍ക്ക് കത്തോലിക്കാ പെണ്‍കുട്ടികളെ ഇരയാക്കുന്നു എന്നും പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് ആരോപിച്ചു. ഇതിന് സഹായം നല്‍കുന്ന ഒരു വിഭാഗം കേരളത്തില്‍ പ്രവര്‍ത്തിക്കുന്നു. മുസ്ലീംങ്ങള്‍ അല്ലാത്തവര്‍ ഇല്ലാതാകണമെന്നാണ് ജിഹാദി ഗ്രൂപ്പുകളുടെ ലക്ഷ്യം. ഇതര മതസ്ഥരായ യുവതികള്‍ ഐ എസ് ക്യാമ്പില്‍ എങ്ങനെ എത്തിയെന്ന് പരിശോധിച്ചാല്‍ ഇക്കാര്യങ്ങള്‍ മനസിലാകും. കത്തോലിക്ക യുവാക്കളില്‍ മയക്ക് മരുന്ന് ഉപയോഗം വ്യാപകമാക്കാന്‍ പ്രത്യേകം ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ലവ് ജിഹാദില്ലെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്നത് കണ്ണടച്ച് ഇരുട്ടാക്കുന്നതിന് തുല്യമെന്നും ബിഷപ് പറയുന്നു. അവര്‍ക്ക് നിഷിപ്ത താത്പര്യം ഉണ്ട്. കേരളത്തില്‍ മുസ്ലീം ആശയങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ പല തരത്തില്‍ ശ്രമം നടത്തുന്നു. ഹലാല്‍ വിവാദം ഇതിന്റെ ഭാഗമാണ്. കത്തോലിക്ക കുടുംബങ്ങള്‍ കരുതിയിരിക്കണമെന്നും ബിഷപ്പ് മുന്നറിയിപ്പു നല്‍കുന്നു.
0 Comments