banner

ദുബായ് എക്സ്പോ 2020 ന് നാളെ (30.01.2021) ദുബായ് സമയം രാത്രി 07.30 ന് തിരിതെളിയും.

എക്സ്പോ 2020 ദുബായിയുടെ നാളെ നടക്കുന്ന ഉദ്ഘാടന ചടങ്ങിന്റെ മായകാഴ്ച്ചകൾ യുഎഇയിലുടനീളമുള്ള 430 ലധികം ലൊക്കേഷനുകളിലൂടെ തത്സമയസംപ്രേഷണം വഴി എല്ലാവർക്കും കാണാൻ അവസമരമൊരുക്കും. രാത്രി 7.30ന്​ തുടങ്ങുന്ന ഉദ്​ഘാടന ചടങ്ങിലേക്ക്​ ക്ഷണിക്കപ്പെട്ട അതിഥികൾക്ക് മാത്രമാണ് പ്രവേശനമുള്ളത്.

യുഎഇയിലുടനീളമുള്ള വിമാനത്താവളങ്ങൾ, ഷോപ്പിംഗ് മാളുകൾ, ഹോട്ടലുകൾ മറ്റ് ലാൻഡ്‌മാർക്കുകളിലെല്ലാം സ്ഥാപിച്ചിട്ടുള്ള വലിയ സ്ക്രീനുകളിലൂടെ വ്യാഴാഴ്ച (സെപ്റ്റംബർ 30) ന് നടക്കുന്ന എക്സ്പോ ഉദ്ഘാടന ചടങ്ങിന്റെ അവിശ്വസനീയമായ സംഗീതവും സാംസ്കാരിക പ്രകടനങ്ങളും ആസ്വദിക്കാനാകും.

യുഎഇ സമയം രാത്രി 7.30 മുതൽ virtualexpo.world , Expo TV എന്നീ പ്ലാറ്റ് ഫോമുകൾ വഴി ലോകത്തെവിടെനിന്നുള്ള കാഴ്ചക്കാർക്കും ഈ പ്രകടനങ്ങൾ ആസ്വദിക്കാനാകും.

എക്‌സ്‌പോയുടെ ആദ്യ ദിവസമായ ഒക്ടോബർ 1 ന് മൂന്ന് മനോഹരമായ കരിമരുന്ന് പ്രദർശനങ്ങളും ഉണ്ടാകും. കരിമരുന്ന് പ്രദർശനങ്ങൾ ഒക്ടോബർ 1 വെള്ളിയാഴ്ച വൈകുന്നേരം, യുഎഇ സമയം 8.30 നാണ് ആരംഭിക്കുക

Post a Comment

0 Comments