banner

എ​ട്ടു​വ​യ​സ്സു​കാ​രി​യാ​യ ഭി​ന്ന​ശേ​ഷി​ക്കാ​രി​യോ​ട് ലൈം​ഗി​കാ​തി​ക്ര​മം, കിളിമാനൂരിൽ വയോധികൻ പിടിയിൽ

കി​ളി​മാ​നൂ​ർ : ഭി​ന്ന​ശേഷിക്കാരി​യാ​യ ​എ​ട്ടു​വ​യ​സ്സു​​കാ​രി​യോ​ട്​ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ വ​യോ​ധി​ക​ൻ പി​ടി​യി​ൽ. കി​ളി​മാ​നൂ​ർ പൊ​ലീ​സ് സ്​​റ്റേ​ഷ​ൻ പ​രി​ധി​യി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്.

താ​ളി​ക്കു​ഴി ക​മു​കി​ൻ​കു​ഴി സ്വ​ദേ​ശി​യാ​യ ശി​വ​ജി​യെ​യാ​ണ് (62) കി​ളി​മാ​നൂ​ർ പൊ​ലീ​സ് അ​റ​സ്​​റ്റ് ചെ​യ്ത​ത്. ചൈ​ൽ​ഡ് ലൈ​ൻ പ്ര​വ​ർ​ത്ത​ക​ർ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ കി​ളി​മാ​നൂ​ർ പൊ​ലീ​സ് പെ​ൺ​കു​ട്ടി​യു​ടെ മൊ​ഴി​യെ​ടു​ത്ത് കേ​സ് ര​ജി​സ്​​റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു.

കി​ളി​മാ​നൂ​ർ എ​സ്.​എ​ച്ച്.​ഒ എ​സ്. സ​നൂ​ജ്, എ​സ്.​ഐ​മാ​രാ​യ വി​ജി​ത്ത് കെ.​നാ​യ​ർ, സ​വാ​ദ് ഖാ​ൻ, സ​ത്യ​ദാ​സ്, ഷാ​ജി, സി.​പി.​ഒ​മാ​രാ​യ അ​ജി​ത്ത് രാ​ജ്, ആ​ൻ​റോ ജോ​ർ​ജ്, റി​യാ​സ്, സു​ബാ​ഷ് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്​​റ്റ് ചെ​യ്ത​ത്. ആ​റ്റി​ങ്ങ​ൽ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Post a Comment

0 Comments