banner

കവർച്ചയ്ക്കിടെ അക്രമികൾ ചെവി മുറിച്ചെടുത്ത വയോധിക മരിച്ചു


കണ്ണൂർ : കവർച്ച നടക്കുന്നതിനിടെ തടയാൻ ശ്രമിച്ച് ആക്രമണത്തിനിരയായ വയോധിക ചികിത്സയിലിരിക്കെ മരിച്ചു. വാരം എളയാവൂരിലെ കെ.പി. ആയിഷയാണ് ബുധനാഴ്ച മരിച്ചത്. ദിവസങ്ങൾക്ക് മുമ്പാണ് കവർച്ചാസംഘത്തിന്റെ ആക്രമണത്തിൽ ആയിഷയ്ക്ക് പരിക്കേറ്റത്. തുടർന്ന് അതീവഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

ആയിഷയുടെ ചെവി മുറിച്ചെടുത്താണ് കവർച്ചാസംഘം സ്വർണക്കമ്മലുകൾ കവർന്നിരുന്നത്. എന്നാൽ സംഭവം നടന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും പ്രതികളെക്കുറിച്ച് പൊലീസിന് തുമ്പൊന്നും ലഭിച്ചിട്ടില്ല. പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്ന് ആയിഷയുടെ ബന്ധുക്കളും പരാതി ഉന്നയിച്ചിരുന്നു.



Post a Comment

0 Comments