banner

കൊല്ലത്ത് അരക്കിലോ കഞ്ചാവുമായി എന്‍ജിനീയറിംഗ് വിദ്യാർഥി പിടിയില്‍; കെഎസ്ആര്‍ടിസി ബസിൽ യാത്ര, ബാഗിൽ കഞ്ചാവ്

കൊട്ടാരക്കര : കൊല്ലം റൂറൽ ലഹരി വിരുദ്ധ സേനയുടെ നേതൃത്വത്തിൽ കൊട്ടാരക്കരയിലേക്ക് കെഎസ്ആര്‍ടിസി ബസിൽ വന്ന യുവാവിൻ്റെ പക്കൽ നിന്നും അരകിലോ കഞ്ചാവ് പിടിച്ചെടുത്തു.

എന്‍ജിനീയറിംഗ് വിദ്യാർഥിയായ  കോട്ടവട്ടം സ്വദേശി അമൽ (20) ആണ് അറസ്റ്റിലായത്. യുവാവിന്‍റെ കൈവശമുണ്ടായിരുന്ന ബാഗിൽ നിന്നാണ് കഞ്ചാവ് കണ്ടെത്തിയത്. അടൂരിൽ നിന്നും കെഎസ്ആര്‍ടിസി ബസിൽ കൊട്ടാരക്കര എത്തിയപ്പോഴോണ് കൊല്ലം റൂറൽ ലഹരി വിരുദ്ധ സേന പിടികൂടിയത്. കഞ്ചാവ് വില്‍പ്പനയ്ക്കായി എത്തിച്ചതാണെന്ന് അമൽ സമ്മതിച്ചതായി പൊലീസ് പറഞ്ഞു.





إرسال تعليق

0 تعليقات