banner

കുടുംബ തർക്കം, പാലായിൽ യുവാവിനെ ആസിഡൊഴിച്ച് കൊലപ്പെടുത്താൻ ശ്രമം; പിതാവ് പിടിയിൽ

 * പിടിയിലായ ഗോപാലകൃഷ്ണൻ

കോട്ടയം : പാലായിൽ മകന്റെ ശരീരത്തിൽ അച്ഛൻ ആസിഡൊഴിച്ചു. പാലാ കാഞ്ഞിരത്തും കുന്നേൽ ഷിനുവിന്റെ ദേഹത്താണ് അച്ഛൻ ഗോപാലകൃഷ്ണൻ ആസിഡൊഴിച്ചത്. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. 

ആക്രമണത്തിന് ഇരയായ 31കാരനായ ഷിനു അത്യാസന്ന നിലയിൽ ചികിത്സയിലാണ്. കുടുംബകലഹമാണ് ആക്രമണത്തിന് കാരണമെന്നാണ് വിവരം. ഷിനു സ്ഥിരമായി മദ്യപിച്ചെത്തി വീട്ടിൽ വഴക്കുണ്ടാക്കാറുണ്ടെന്ന് പൊലീസ് പറഞ്ഞു. അക്രമത്തിന് ഇരയായ ഷിനുവിൻ്റെ  ജീവൻ നിലനിർത്താൻ ഉള്ള എല്ലാ ശ്രമങ്ങളും നടക്കുകയാണെന്ന് ഡോക്ടർമാർ അറിയിച്ചു. 75 ശതമാനം  പൊള്ളൽ ഉണ്ട് എന്നത് ഗുരുതര സാഹചര്യം ആണ്. അതുകൊണ്ടുതന്നെ ഏറ്റുമാനൂർ മജിസ്ട്രേറ്റ് വിവരമറിയിച്ചതനുസരിച്ച് പൊലീസ് ഷിനുവിന്റെ മരണമൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.

കഴിഞ്ഞ ദിവസവും ഇത്തരത്തിൽ അച്ഛനും മകനും തമ്മിൽ വഴക്കുണ്ടായി. ശേഷം ഷിനു ഉറങ്ങാൻ പോയി. പിന്നീടാണ് ഗോപാലകൃഷ്ണൻ ആസിഡ് ഷിനുവിന്റെ ദേഹത്തൊഴിച്ചത്. എവിടെ നിന്നാണ് ഇയാൾക്ക് ആസിഡ് ലഭിച്ചതെന്ന് വ്യക്തമല്ല.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ : പിതാവ് ഗോപാലകൃഷ്ണൻ ചെട്ടിയാരും മകൻ ഷിനുവും സ്ഥിരമായി വഴക്കിടാറുണ്ടായിരുന്നു. ഇന്നലെ വൈകുന്നേരവും ഇരുവരും തമ്മിൽ ഏറെനേരം വഴക്കുണ്ടായി. പ്രശ്നങ്ങൾക്ക് നില്ക്കെ ഷിനു ഉറങ്ങാൻ പോയി. എന്നാൽ പുലർച്ചെ പിതാവ് ഗോപാലകൃഷ്ണൻ ചെട്ടിയാർ കൈവശമുണ്ടായിരുന്ന ആസിഡ് എടുത്തു ഷിനുവിന്റെ ശരീരത്ത് ഒഴിക്കുകയായിരുന്നു. ആസിഡ് വീണ പൊള്ളലേറ്റ ഷിനു ബഹളം വച്ചതോടെ ആണ് നാട്ടുകാർ വിവരം അറിഞ്ഞത്. തുടർന്ന് ഗുരുതരാവസ്ഥയിലായ ഷിനുവിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.




Post a Comment

0 Comments