banner

കല്ല് കൊണ്ട് തലയ്ക്ക് അടിയേറ്റ് ചികിത്സയിൽ ആയിരുന്ന മത്സ്യ തൊഴിലാളി മരിച്ചു, പ്രതി അറസ്റ്റിൽ

സുജിത്ത് കൊട്ടിയം
വിഴിഞ്ഞം : കല്ല് കൊണ്ട് തലയ്ക്ക് അടിയേറ്റ് ചികിത്സയിലായിരുന്ന മത്സ്യതൊഴിലാളി മരിച്ചു. കോട്ടപ്പുറം ചരുവിള കോളനിയിൽ ദേവദാസൻ (62) ആണ് മരിച്ചത്. കഴിഞ്ഞ 2ന് രാത്രി
7.30 ഓടെയാണ് സംഭവം. പ്രതി വിഴിഞ്ഞം പള്ളിത്തുറ സ്വദേശി ശബരിയാറിനെ വിഴിഞ്ഞം പൊലീസ് അറസ്റ്റു ചെയ്തു. പ്രതി ദേവദസിനെ കരിങ്കല്ല് കൊണ്ട് മാരകമായി മർദിക്കുകയായിരുന്നുവെന്ന് പൊലീസ്
പറഞ്ഞു.

വായിലെ മുൻ നിരയിലെ പല്ലുകൾ ഇളകി രക്തം വാർന്ന നിലയിലായിരുന്നു.
മെഡിക്കൽ കോളജ് ആശുപത്രിയിൽ
ചികിത്സയിലിരിക്കെ ഇന്ന് രാവിലെ മരിച്ചു. മൃതദ്ദേഹം നാളെ കോവിഡ്
പരിശോധനകൾക്കു ശേഷം പോസ്റ്റുമോർട്ടം നടത്തും. പനിയമ്മയാണ് ദേവദാസിന്റെ ഭാര്യ. മക്കൾ: ആന്റണി, ഔസേഫ്, റെജീന, സിന്ധുയാത്ര, പ്രിയങ്ക

إرسال تعليق

0 تعليقات