banner

അഞ്ഞൂറ് രൂപ നൽകിയില്ല, ട്രാൻസ്ജെൻഡർ ബൈക്ക് യാത്രികൻ്റെ തലയടിച്ച് പൊട്ടിച്ചു; സംഭവം തിരുവനന്തപുരത്ത്

തിരുവനന്തപുരം : ബൈക്കിൽ ലിഫ്റ്റ് ചോദിച്ചു കയറിയ ട്രാൻസ്ജെൻഡർ ബൈക്ക് യാത്രക്കാരൻ്റെ തലയടിച്ച് പൊട്ടിച്ചു. ആറ്റിങ്ങൽ സ്വദേശി സലീമിനാണ് മർദ്ദനമേറ്റത്. പ്രീതി എന്ന ശരത്തിനെ മെഡിക്കൽ കോളേജ് പോലീസ് അറസ്റ്റ് ചെയ്തു.

ഇന്നലെ രാത്രിയിലായിരുന്നു കേസിനാസ്പദമായ സംഭവം തിരുവനന്തപുരം നഗരത്തിൽ അരങ്ങേറിയത്. പട്ടത്തു നിന്നും ബൈക്കിൽ വരികയായിരുന്ന സലീമിനോട് ലിഫ്റ്റ് ചോദിച്ചു വണ്ടിയിൽ കേറിയ പ്രീതി തുടർന്ന് വണ്ടിയിൽ നിന്ന് ഇറങ്ങാൻ തനിക്ക് 500 രൂപ വേണമെന്ന്  ആവശ്യപ്പെട്ടു. പണം നൽകില്ല എന്ന് സലീം പറഞ്ഞതോടെ പ്രകോപിതയായ ഇവർ സലീമിൻ്റെ തലയ്ക്ക് അടിക്കുകയായിരുന്നു.

സംഭവം കണ്ട് നാട്ടുകാർ ഓടികൂടിയതിനെ തുടർന്നാണ് ട്രാൻസ്ജെൻഡർ മർദ്ദനം അവസാനിപ്പിച്ചത്. തുടർന്ന് പൊലീസ് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.




Post a Comment

0 Comments