ഡല്‍ഹിയില്‍ നാലു നില കെട്ടിടം തകര്‍ന്നുവീണ് രണ്ടു കുട്ടികള്‍ മരിച്ചു. സബ്ജി മണ്ഡി മേഖലയിലാണ് അപകടമുണ്ടായത്. നാലു നില കെട്ടിടത്തിന്റെ പകുതിഭാഗം തകര്‍ന്നു വീഴുകയായിരുന്നു.
കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുകയായിരുന്നതിനാല്‍ തൊഴിലാളികള്‍ മാത്രമായിരുന്നു കെട്ടിടത്തിലുണ്ടായിരുന്നത്.
സമീപത്ത് കൂടി നടന്നു പോകുകയായിരുന്ന കുട്ടികളുടെ ദേഹത്തേക്ക് കെട്ടിടം തകര്‍ന്നു വീഴുകയായിരുന്നു.
ഇരുവരേയും പുറത്തെടുത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
രക്ഷപ്പെടുത്തിയ ഒരു തൊഴിലാളി ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ തുടരുകയാണ് . കുടുങ്ങി കിടക്കുന്ന ആളുകളുടെ എണ്ണം വ്യക്തമല്ലെന്ന് ഡിസിപി അറിയിച്ചു. നിര്‍മാണ പ്രവര്‍ത്തനത്തിനായി ഉപയോഗച്ചിരുന്ന ഇലക്ട്രിക് ഡ്രില്ലാണ് കെട്ടിടം തകരാന്‍ കാരണമായതെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.
0 تعليقات