banner

നിപ ഭീതി ഒഴിയവേ, ഛർദ്ദിയും തലവേദനയും ബാധിച്ച പതിനാല് കാരി മരിച്ചു; നിപ പ്രഥമ പരിശോധനാ ഫലം നെഗറ്റീവ്

മലപ്പുറം : നിപ ഭീതി ഒഴിയവേ ഛർദ്ദിയും തലവേദനയും ബാധിച്ച് മരിച്ച പതിനാല് കാരിയുടെ മരണം സംസ്ഥാനത്തെ വീണ്ടും ആശങ്കയിലാക്കി, എന്നാൽ ആശങ്ക പാടെ തള്ളി പരിശോധനാ ഫലം നെഗറ്റീവ്. പൂണെ വൈറോളജി ലബോറട്ടറിയിലെ പ്രഥമ പരിശോധന ഫലമാണ് നെഗറ്റീവായത്. 

മലപ്പുറത്താണ് സംഭവം പതിനാല് വയസ്സുകാരിയായ വടശ്ശേരി സ്വദേശിനി സന ഫാത്തിമ ആണ് ലക്ഷണങ്ങളോടെ മരണത്തിന് കീഴടങ്ങിയത്. ഛർദ്ദിയും തലവേദനയും സ്വഭാവിക നിപ ലക്ഷണങ്ങളായത് കൊണ്ടും, നിലവിൽ ഒരു മാസത്തിനിടെ നിപ മൂലം ഒരു മരണം സ്ഥിരീകരിച്ചതുമായ സാഹചര്യത്തിലാണ് പതിനാല്കാരിയുടെ മരണത്തിൽ ആശങ്ക പുലർത്തിയത്. തുടർന്ന് സാമ്പിൾ ശേഖരിച്ച് പൂണെ വൈറോളജി ലാബിലേക്ക് അയക്കുകയായിരുന്നു. തുടർന്ന് വന്ന പ്രഥമ പരിശോധന ഫലമാണ് നെഗറ്റീവ് ആയത്.

കാവനൂർ വടശ്ശേരി നരിക്കോട്ടുചാലിൽ പുള്ളിച്ചോല ആസ്യയുടെ മകളാണ് മരിച്ച സന ഫാത്തിമ. വടശ്ശേരി ഗവൺമെന്റ് ഹയർ സെക്കന്ററി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു.  ഷഹനാ ഷിബിൻ, മുഹമ്മദ് ഷിബിൽ തുടങ്ങിയവർ സഹോദരങ്ങളാണ്.

മരണത്തെ തുടർന്ന് മഞ്ചേരി മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. സബൂറ ബീഗത്തിന്റെ അദ്ധ്യക്ഷതയിൽ ഡോക്ടർമാരുടെ അവലോകന യോഗം ചേർന്നു. ഇതിൽ ആശുപത്രി സൂപ്രണ്ട്, നിപ നോഡൽ ഓഫീസർ, ഇൻഫെക്ഷൻ കൺട്രോൾ ഡിപ്പാർട്‌മെന്റിന് കീഴിലുള്ള മൈക്രോ ബയോളജി, കമ്മ്യൂണിറ്റി മെഡിസിൻ, ഫോറൻസിക് വിഭാഗങ്ങളുടെ മേധാവികൾ തുടങ്ങിയവർ പങ്കെടുത്തു. അരീക്കോട് പൊലീസ് സംഘം ഇൻക്വസ്റ്റ് ചെയ്ത മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. കൊവിഡ് പരിശോധന ഫലം നെഗറ്റീവാണ്. 

Post a Comment

0 Comments