Latest Posts

ആരോട് പറയാൻ, ഇന്ധനവിലയിൽ ഇന്നും വർദ്ധനവ്!

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വിലയില്‍ വീണ്ടും വര്‍ധനവ്. രണ്ടാഴ്ചയ്ക്കിടെ ഇത് അഞ്ചാംതവണയാണ് പെട്രോളിനും ഡീസലിനും വില കൂടുന്നത്. പെട്രോളിന് 25 പൈസയും  ഡീസലിന് 32 പൈസയുമാണ് ഇന്ന് വര്‍ധിച്ചത്. കൊച്ചിയില്‍ പെട്രോള്‍ വില ലിറ്ററിന് 101 രൂപ 95 പൈസയും ഡീസലിന് 94 രൂപ 90 പൈസയുമായി. ഡീസല്‍ വില കൂട്ടുന്നത്.



സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ (ഐഒസി), ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ (ബിപിസിഎല്‍), ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ (എച്ച്പിസിഎല്‍) എന്നിവ അന്താരാഷ്ട്ര എണ്ണവില ഉയര്‍ന്നിട്ടും സെപ്റ്റംബര്‍ അഞ്ച് മുതല്‍ ഇന്ധന നിരക്ക് പുതുക്കിയിരുന്നില്ല.



0 Comments

Headline