banner

കാലാവധി അവസാനിക്കാൻ ഒരു വർഷം ബാക്കി നില്ക്കെ ഗുജറാത്ത് മുഖ്യമന്ത്രി‌ വിജയ് രൂപാനി രാജിവച്ചു

ഗുജറാത്ത്‌ മുഖ്യമന്ത്രി വിജയ് രൂപാനി രാജിവച്ചു. ബിജെപി സർക്കാരിനെതിരായ ജനവികാരത്തെ തുടർന്നാണ് രാജി. ഈ വർഷം രാജി വക്കുന്ന നാലാമത്തെ ബിജെപി മുഖ്യമന്ത്രിയാണ് ഇദ്ദേഹം. 

നിയമസഭയുടെ കാലാവധി അവസാനിക്കാൻ ഒരു വർഷം കൂടി ശേഷിക്കെയാണ് വിജയ് രൂപാനിയുടെ അപ്രതീക്ഷിത രാജി. മാത്രമല്ല പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സംസ്ഥാനമായ ഗുജറാത്തില്‍ അടുത്തവര്‍ഷം ആദ്യം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് രാജി ഉണ്ടായത്.

2016 ഓഗസ്റ്റ് മുതല്‍ മുഖ്യമന്ത്രി സ്ഥാനത്തുള്ള നേതാവാണ് അദ്ദേഹം. ആനന്ദി ബെന്‍ പട്ടേലിന്റെ പിന്‍ഗാമിയായാണ് വിജയ് മുഖ്യമന്ത്രി സ്ഥാനത്തെത്തിയത്. മുഖ്യമന്ത്രിയാകുന്നതിന് മുൻപ് ആനന്ദിബെൻ പട്ടേൽ മന്ത്രിസഭയിൽ അംഗമായിരുന്നു. ബി.ജെ.പി. സംസ്ഥാന പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്.

Post a Comment

0 Comments