banner

അന്ന് ഹെൽമെറ്റിട്ടില്ല പൊലീസ് പെറ്റിയടിച്ചു അതിൻ്റെ വാശിയിൽ പഠിച്ചു; അമീർ പോലീസ് ആയ കഥ

കൊല്ലം : ഹെൽമെറ്റിടാതെ ബൈക്ക് ഓടിച്ചു, പൊലീസ് പെറ്റിയടപ്പിച്ചു. ഇതിൻ്റെ വാശിയില്‍ പോലീസ് സേനയിൽ കയറിയ ഒരു യുവാവുണ്ട് കൊല്ലത്ത്. കരുനാഗപ്പള്ളി സ്വദേശിയായ അമീറാണ് വാശി മൂത്ത് പൊലീസ് സേനയിൽ ജോലി വാങ്ങി ഇന്നലെ പരേഡ് ചെയ്തത്. പെറ്റി കിട്ടിയതിന്റെ വാശിയിലാണ് അമീർ കേരള പോലീസില്‍ ചേര്‍ന്നതെന്ന് പറയുമ്പോഴും പിന്നിലുള്ള കഠിനാധ്വാനം വളരെ വലുതായിരുന്നു.

വര്‍ഷങ്ങള്‍ക്കു മുന്‍പാണ് വാശിക്കിടയാക്കിയ സംഭവം. അമീര്‍ ഡിഗ്രിക്ക് പഠിക്കുന്ന കാലത്ത് തൻ്റെ പിതാവിൻ്റെ ബൈക്കില്‍ സഞ്ചരിക്കവേ ഹെല്‍മെറ്റ് വെക്കാന്‍ മറന്ന അമീറിനെ. ചെക്കിംഗിനിടയിൽ പൊലീസ് കയ്യോടെ പൊക്കി പെറ്റിയടപ്പിച്ചു.

അന്ന് അമീർ ഒരു തീരുമാനമെടുത്തു, ഇനി എന്ത് വന്നാലും പൊലീസില്‍ ജോലി വാങ്ങുമെന്ന്. തീരുമാനം പോലെ എളുപ്പമായിരുന്നില്ല പൊലീസ് സേനയിലേക്കുള്ള വഴി, താൻ നന്നായി കഷ്ടപ്പെടേണ്ടി വന്നു ഇതുവരെ എത്താർ അമീർ പറയുന്നു. ഇതിനിടയിൽ ഒരുപാട് പേർ തന്നെ സഹായിച്ചതായും അമീർ നന്ദിയോടെ സ്മരിക്കുന്നു. ആദ്യഘട്ടത്തിൽ പരിശീലനത്തിന് എത്തിയപ്പോൾ തനിക്ക് കുറച്ചു പേടിയുണ്ടായിരുന്നെന്നും. പത്തുമാസം കഴിഞ്ഞപ്പോ കുറച്ച് കൂടി ഊര്‍ജം ഉന്മേഷവുമൊക്കെയായി താൻ വളരെ സന്തോവാനാണെന്നും, അമീര്‍ വ്യക്തമാക്കി.

ആ പെറ്റിയിപ്പോഴും തന്റെ പേഴ്സിൽ സൂക്ഷിച്ചിട്ടുണ്ടെന്നും അന്ന് തീരുമാനിച്ചത് പോലെ ജോലിയില്‍ കയറിയിട്ട് അത് എടുത്തുനോക്കണം എന്നൊരു വാശിയുണ്ടായിരുന്നെന്നും അമീര്‍ പറഞ്ഞു.

അതേസമയം, മകന്റെ നേട്ടത്തിന് വലിയ സന്തോഷത്തിലാണ് കുടുംബാംഗങ്ങള്‍. നേടുമെന്ന് വാശിയുണ്ടായിരുന്നു നേടി- അമീര്‍ കാക്കിക്കുപ്പായം അണിയുന്നതിനെ കുറിച്ച് അമ്മയുടെ പ്രതികരണം ഇങ്ങനെ. ഗള്‍ഫില്‍ പോകണമെന്ന് പറയുമ്പോള്‍, അതു പോരാ ഞാന്‍ നാട്ടില്‍ ഒരു ജോലി നേടും എന്നായിരുന്നു അമീറിന്റെ വാശിയെന്ന് പിതാവും പറയുന്നു.

തിരുവനന്തപുരം പേരൂര്‍ക്കട എസ്എപി. ഗ്രൗണ്ടില്‍ നടന്ന പാസിങ് ഔട്ട് പരേഡില്‍ പരിശീലനം പൂര്‍ത്തിയാക്കിയ 2362 പേരാണ് കേരളാ പോലീസിന്റെ ഭാഗമായത്.

Post a Comment

0 Comments