banner

ഓൺലൈൻ റമ്മി കളി നിയമ വിധേയം, സർക്കാർ വിലക്ക് നീക്കി ഹൈക്കോടതി

കൊല്ലം : ഓണ്‍ലൈന്‍ റമ്മി ചൂതാട്ട പരിധിയില്‍ വരില്ലെന്നും അതുകൊണ്ട്  വിലക്ക് നിലനില്‍ക്കില്ലെന്നും കാണിച്ച് റമ്മി കളിക്ക് വിലക്കേർപ്പെടുത്തി കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി നീക്കി. ഓണ്‍ലൈന്‍ റമ്മികളി നിയമവിരുദ്ധമാണെന്ന സര്‍ക്കാര്‍ ഉത്തരവ് നിലനില്‍ക്കില്ലെന്നും ഹൈക്കോടതി ചൂണ്ടികാട്ടി. 

വിലക്കേർപ്പെടുത്തി കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവിനെതിരെ വിവിധ ഗെയിമിങ് നിർമ്മാതാക്കളുടെ  ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ സുപ്രധാന ഉത്തരവ്. 1960 ലെ കേരള ഗെയിംഗിമിംഗ് ആക്ടിൽ സെക്ഷൻ 14 എ യിൽ  ഭേദഗതി വരുത്തിയാണ്  സർക്കാർ പണം നൽകിയുള്ള  ഓൺലൈൻ റമ്മികളി നിയമ വിരുദ്ധമാക്കിയത്. 

ഓൺലൈൻ വാതുവെപ്പ് ഗെയിമുകൾ നിരോധിച്ച തമിഴ്നാട് സർക്കാർ ഉത്തരവും മുന്‍പ് മദ്രാസ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഓൺലൈൻ റമ്മി, പോക്കർ കളികൾ നിരോധിച്ചുള്ള ഉത്തരവാണ് റദ്ദാക്കിയിരുന്നത്. ഓൺലൈൻ ഗെയിമുകൾ നിരോധിക്കാൻ സംസ്ഥാന സർക്കാരിന് നിയമാനുസൃത അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു മദ്രാസ് ഹൈക്കോടതിയുടെ വിധി. 

HIGHLIGHTS : High court lifts government ban on online rummy game 

Post a Comment

0 Comments