banner

അഷ്ടമുടിയിൽ വീടുകയറി ആക്രമണം, അഞ്ചാലുംമൂട് പൊലീസ് മൗനം പാലിക്കുന്നതായി ആരോപണം.

അഞ്ചാലുംമൂട് : അഷ്ടമുടിയിൽ വീടുകയറി ആക്രമണം, ആക്രമണത്തിൽ യുവാവിനു പരിക്കേറ്റതായി പരാതി. അഷ്ടമുടി വടക്കേക്കര വലിയവിള ദാസന്റെ വീട്ടിൽ വെള്ളിയാഴ്ച പകൽ രണ്ടു മണിയോടെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തിൽ ദാസന്റെ മകൻ നിതിൻ (27) ന് പരിക്കേറ്റു. തുടർന്ന് യുവാവ് അഞ്ചാലുംമൂട്ടിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുകയും അഞ്ചാലുംമൂട് പോലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു.

സംഭവം കഴിഞ്ഞ് ദിവസങ്ങൾ കഴിഞ്ഞിട്ടും പൊലീസിൻ്റെ ഭാഗത്ത് നിന്ന് യാതൊരു വിധ നടപടിയും ഉണ്ടായിട്ടില്ലെന്ന് നിതിൻ അഷ്ടമുടി ലൈവിനോട് പറഞ്ഞു. സംഭവത്തിൽ നിതിൻ്റെ കണ്ണിന് താഴെ പരിക്കേറ്റിട്ടുണ്ട്, ആക്രമണത്തിൽ വീടിനും കേടുപാടുകളുണ്ടായിട്ടുണ്ടെന്നും നിതിൻ വ്യക്തമാക്കി. എത്രയും പെട്ടെന്ന് സത്യാവസ്ഥ തെളിയിച്ച് കുറ്റക്കാരെ കണ്ടെത്തി ശിക്ഷിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.



Post a Comment

0 Comments