banner

ഹോട്ടൽ കത്തിയമർന്ന് രണ്ട് മരണം, സംഭവം മണ്ണാര്‍ക്കാട്

പാലക്കാട് മണ്ണാര്‍ക്കാട്ട് ഹോട്ടലിന് തീപ്പിടിച്ച് അപകടം. രണ്ട് പേര്‍ മരിച്ചു. മണ്ണാര്‍ക്കാട് നെല്ലിപ്പുഴയിലെ ഹില്‍ വ്യൂ ഹോട്ടലിലാണ് പുലര്‍ച്ചെ മൂന്നരയോടെയാണ് തീപ്പിടിത്തം ഉണ്ടായത്. ഒരു സ്ത്രീയും പുരുഷനുമാണ് മരിച്ചതെന്നാണ് വിവരം. നാല് നിലകളുള്ള ലോഡ്ജ് കെട്ടിടമാണ് ഹില്‍ വ്യൂ. ഇതിന് താഴത്തെ നിലയിലുള്ള ഹോട്ടലില്‍ നിന്നും മുകളിലേക്ക് തീ പടരുകയായിരുന്നു.

കെട്ടിടത്തില്‍ കുടുങ്ങിയ രണ്ട് പേരെ രക്ഷപ്പെടുത്തി. പൊള്ളലേറ്റ ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അഗ്നിശമന സേനയെത്തി തീയണച്ചു. മലപ്പുറം തലയ്ക്കടത്തൂര്‍ സ്വദേശി പറമ്പത്ത് മുഹമ്മദ് ബഷീര്‍, പട്ടാമ്പി സ്വദേശി പുഷ്പലത എന്നിവരാണ് മരിച്ചത്. പാലക്കാട് സ്വദേശി അക്ബര്‍ അലി, മണ്ണാര്‍ക്കാട് സ്വദേശി റിയാസ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.

തീപടരുന്നത് കണ്ടതോടെ കെട്ടിടത്തിനുള്ളില്‍ ഉണ്ടായിരുന്ന മിക്ക ആളുകളും പുറത്തിറങ്ങിയ തിനാല്‍ വലിയ അപകടം ഒഴിവായി. വട്ടമ്പലത്തു നിന്നും,പെരിന്തല്‍മണ്ണ,കോങ്ങാട് തുടങ്ങിയവിടങ്ങളില്‍ നിന്നും ഫയര്‍ഫോഴ്‌സ് എത്തി തീ നിയന്ത്രണവിധേയമാക്കിയത്. ഫയര്‍ഫോഴ്‌സ് എത്താന്‍ വൈകിയത് കൂടുതല്‍ നാശനഷ്ടത്തിന് ഇടയാക്കിയെന്ന് നഗരസഭാ ചെയര്‍മാനും കെട്ടിട ഉടമയുമായ ഫായിദ ബഷീര്‍ പറഞ്ഞു. ഷോര്‍ട്ട് ഷര്‍ക്യൂട്ടാവാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

നാശനഷ്ടം കണക്കാക്കി വരുന്നതേയുള്ളൂവെന്ന് അധികൃതര്‍ അറിയിച്ചു.

إرسال تعليق

0 تعليقات