സുജിത്ത് കൊട്ടിയം
തൃശ്ശൂർ : ഒല്ലൂർ എസ് ഐ യെ കൊണ്ട് സുരേഷ് ഗോപി എംപി സല്യൂട്ട് ചെയ്യിപ്പിച്ചു. എംപിയെ കണ്ടിട്ടും ജീപ്പിൽ നിന്നും ഇറങ്ങാതിരുന്ന എസ്ഐയെ വിളിച്ചുവരുത്തുകയായിരുന്നു. തുടർന്നാണ് പരസ്യമായി സല്യൂട്ട് ചെയ്യാൻ ആവശ്യപ്പെട്ടത്.
നേരത്തെ മേയറുമായി ബന്ധപ്പെട്ട് തൃശ്ശൂരിൽ സല്യൂട്ട് വിവാദം ഉയർന്നിരുന്നു.
'ഞാൻ മേയർ അല്ല, എം പി യാണ് ' എന്നാണ് സുരേഷ് ഗോപി എസ് ഐ യോട് പറഞ്ഞത്.
ചുഴലിക്കാറ്റ് നാശം വിതച്ച സ്ഥലം സന്ദർശിക്കാനെത്തിയതായിരുന്നു സുരേഷ് ഗോപി എം.പി. എന്നാൽ സുരേഷ് ഗോപി എത്തിയിട്ടും ജീപ്പിൽ തന്നെ തുടർന്ന ഒല്ലൂർ എസ്ഐയെ അദ്ദേഹം വിളിച്ചുവരുത്തി താനൊരു എം.പി ആണെന്ന് ഓർമ്മിപ്പിക്കുകയും ഒരു സല്യൂട്ടൊക്കെ ആകാമെന്ന് പറയുകയുമായിരുന്നു.
സല്യൂട്ട് ചെയ്യിപ്പിച്ചു എന്നു പറയുന്ന പ്രയോഗം തന്നെ തന്റെ പ്രവർത്തനങ്ങളെ ഉന്നം വെച്ചുകൊണ്ടുള്ളതാണെന്നും സുരേഷ് ഗോപി പറഞ്ഞു. വളരെ മാന്യമായിട്ടാണ് പെരുമാറിയതെന്നും എസ്.ഐയെ 'സർ' എന്നാണ് അഭിസംബോധന ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
0 Comments