Latest Posts

മടക്കിക്കുത്തിയ മുണ്ട് അഴിച്ചിട്ടില്ല അക്കാരണത്താൽ പൊലീസ് മർദ്ദിച്ചു, പ്രതിഷേധിച്ച് നൈറ്റി വേഷമാക്കി; നിറച്ച വയറിൻ്റെയും മാറ്റാത്ത നിലപാടിൻ്റെയും കഥകൾ ബാക്കിയാക്കി "നൈറ്റി മാമ" വിടവാങ്ങി

കടയ്ക്കൽ : നിലപാടുകളാണ് യഹിയാക്കയെ നൈറ്റി ധരിക്കാൻ പ്രേരിപ്പിച്ചത്. പണ്ടെന്നോ അതുവഴി പോയ പൊലീസുകാർക്ക് മുന്നിൽ  മടക്കിക്കുത്തിയ മുണ്ട് അഴിച്ചിടാത്തതിലുള്ള ദേഷ്യത്തിൽ പൊലീസ് യഹിയാക്കയെ മർദ്ദിച്ചു. ഇതിൽ പ്രതിഷേധിച്ച് ഇന്ന് മരണംപ്പെടുന്നത് വരെ നൈറ്റി വേഷമായി സ്വീകരിച്ച യഹിയാക്കയുടെ നിലപാടുകൾ എന്നും വേറിട്ടതായിരുന്നു.

കടയ്ക്കലിൻ്റെ ചരിത്രത്തോട് തന്നെ എടുത്തു വയ്ക്കാൻ കഴിയുന്ന കഥാപുരുഷനായി മാറിയ നാട്ടുകാരനും എല്ലാവർക്കും പ്രിയങ്കരനുമായ കടയ്ക്കൽ മുക്കുന്നം യഹിയ (ആർ.എം.എസ് തട്ടുകട) നിര്യാതനായി.  നരേന്ദ്ര മോദിയുടെ നോട്ട് നിരോധനത്തിൽ പ്രതിഷേധിച്ച് തലമുടിയുടെയും മീശയുടെയും ഒരുഭാഗം വടിച്ച് പ്രതിഷേധം അറിയിച്ച യഹിക്കാക്ക ദേശീയ മാധ്യമങ്ങളിൽ അടക്കം കോളിളക്കം സൃഷ്ടിച്ച ചരിത്രപുരുഷനായി മാറി.

യഹിക്കാക്കയുടെ ആർഎംഎസ് തട്ടുകടയും വേറിട്ട വിഭവങ്ങളും കൊണ്ടും അതിലുപരി ടിയാന്റെ വാചകക്കസർത്ത് കൊണ്ടും ഏവരുടെയും ശ്രദ്ധാ കേന്ദ്രമായിരുന്നു.കഴിഞ്ഞ കുറച്ച് കാലങ്ങളായി രോഗബാധിതനായി കിടപ്പിലായിരുന്നു.എതായാലും ഓർമിക്കാൻ ഒത്തിരി അനുഭവങ്ങൾ ബാക്കിയാക്കിയാണ് യഹിക്കാക്ക യാത്ര. കടക്കൽ പുതുക്കോട് ജുമാ മസ്ജിദിലാണ് കബറടക്കം.


0 Comments

Headline