കൊല്ലം : കഴിഞ്ഞ ദിവസം മത്സ്യബന്ധനത്തിന് പോയി അപകടത്തെ തുടര്‍ന്ന് കടലില്‍ കാണാതായ ഓമനക്കുട്ടന്‍ എന്ന മത്സ്യത്തൊഴിലാളിക്കായി എല്ലാ സംവിധാനങ്ങളും വിനിയോഗിച്ച് തിരച്ചില്‍ തുടരുന്നതായി ജില്ലാ കലക്ടര്‍ അഫ്സാന പർവീൺ.
കോസ്റ്റല്‍ പോലിസ് സ്റ്റേഷനില്‍ കരുനാഗപ്പള്ളി എ. സി. പി ഷൈനു തോമസിന്റെ സാന്നിദ്ധ്യത്തില്‍ തിരച്ചില്‍ പ്രവര്‍ത്തനങ്ങളുടെ അവലോകനം നടത്തുകയായിരുന്നു കലക്ടര്‍.
നേവി, കോസ്റ്റ് ഗാര്‍ഡ്, കോസ്റ്റല്‍ പൊലിസ്, മറൈന്‍ എന്‍ഫോഴസ്‌മെന്റ് തുടങ്ങി വിദഗ്ധരുടെ സംഘമാണ് തിരച്ചില്‍ നടത്തുന്നത്.
കഴിഞ്ഞ ദിവസങ്ങളില്‍ രാത്രി വരെയും പിന്നീട് വെളുപ്പിനുമായി അന്വേഷണം തുടരുകയാണ്. ഡോണിയര്‍ വിമാനം ഉള്‍പ്പടെ രംഗത്തുണ്ട്. മത്സ്യത്തൊഴിലാളികളുടെ സഹായവും തേടിയിട്ടുണ്ട്. കണ്ടെത്താനുള്ള സാഹചര്യം നിലനില്‍ക്കുകയാണെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.
0 تعليقات