banner

കൊല്ലത്ത് ലഹരി പാർട്ടി, എക്‌സൈസിനെ കണ്ട് യുവതി ഉൾപ്പെടുന്ന സംഘം കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടി; ഒരാൾക്ക് ഗുരുതര പരിക്ക്

സുബിൽ കുമാർ

ലഹരി വസ്തുക്കള്‍ ഉപയോഗിച്ചു ഫ്‌ളാറ്റില്‍ പാര്‍ട്ടി നടതിയ യുവതിയടക്കം മൂന്ന് പേരെ എക്‌സൈസ് കസ്റ്റഡിയിലെടുത്തു. രക്ഷപ്പെടാന്‍ ശ്രമിച്ച ഒരാള്‍ക്ക് ഫ്‌ലാറ്റില്‍ നിന്ന് വീണ് ഗുരുതര പരിക്കേറ്റു. ഒരാള്‍ രക്ഷപ്പെട്ടു. ഒന്നാം തീയതി വൈകിട്ട് ഫ്‌ലാറ്റില്‍ നിന്നു പാട്ടും, മറ്റുബഹളങ്ങളും അസഹ്യമായതോടെ സമീപവാസികള്‍ എക്‌സൈസില്‍ പരാതിപ്പെട്ടു തുടർന്ന് നടന്ന പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. തഴുത്തല പേരയം സ്വദേശി ഉമയനലൂര്‍ ലീന (33), കിളികൊല്ലൂര്‍ സ്വദേശി  പ്രിയദര്‍ശിനി, കിളിക്കൊല്ലൂർ സ്വദേശി ശ്രീജിത് ( 27), ആശ്രാമം സ്വദേശി വീട്ടില്‍ ദീപു (26 ) എന്നിവരാണ്​ പിടിയിലായത്​. ദീപുവിനാണ് മൂന്നാം നിലയില്‍ നിന്ന് വീണ് പരിക്കേറ്റത്​. ഇയാളില്‍നിന്നാണ്​​ 0.1523 ഗ്രാം എം.ഡി.എം.എ പിടികൂടിയത്‌. എം.ഡി.എം.എയും കഞ്ചാവും കൈവശം വച്ചതിന് ഇയാള്‍ക്കെതിരെ നേരത്തെയും കേസുണ്ട്. ലീന നഗരത്തിലെ പ്രധാന മയക്ക് മരുന്ന് ഏജന്‍റാണ്. ആശ്രാമം സൂര്യമുക്ക് സ്വദേശിയായ ക്യു.ഡി.സി എന്നു വിളിക്കുന്ന ദീപു( 28 ) എന്നയാളാണ് ഫ്ലാറ്റില്‍ നിന്ന് ചാടി രക്ഷപെട്ടത്​. ഇയാള്‍ കൊലപാതക കേസിലും,നിരവധി ലഹരി മരുന്ന് കടത്ത്‌ കേസുകളിലും പ്രതിയാണ്​.
ബുധനാഴ്​ച വൈകിട്ട് കിളിക്കൊല്ലൂര്‍ പ്രിയദര്‍ശിനി നഗറിലെ ആഷിയാന അപ്പാര്‍ട്ട്മെന്റിലെ ഒലിവ് എന്ന ഫ്ലാറ്റ് സമൂച്ചയത്തിന്റെ മൂന്നാം നിലയിലെ ഫ്ലാറ്റില്‍ നിന്ന് പാട്ടും ബഹളവും അസഹ്യമായതോടെ പരിസരവാസികള്‍ പരാതിപ്പെടുകയായിരുന്നു.

Post a Comment

0 Comments