Latest Posts

കൊല്ലത്ത്, അവശനിലയിൽ കണ്ടെത്തിയതിനെ തുടർന്ന് പൊലീസ് ആശുപത്രിയിലെത്തിച്ച ആൾ മരിച്ചു.

കൊല്ലം : അഞ്ചലിൽ, അവശനിലയിൽ കണ്ടെത്തിയതിനെ തുടർന്ന് പൊലീസ് ആശുപത്രിയിൽ എത്തിച്ചയാൾ മരിച്ചു. അഞ്ചൽ ചന്തമുക്കിലെ പഞ്ചായത്ത് ഷോപ്പിങ്​ കോംപ്ലക്സിൽ കഴിഞ്ഞുവന്ന ഗോപാലൻ (60) ആണ് മരിച്ചത്. 

ഇദ്ദേഹത്തെ തീരെ അവശനിലയിൽ കാണപ്പെട്ടിരുന്നു. തുടർന്ന് നാട്ടുകാരിൽ വിവരം ലഭിച്ച അഞ്ചൽ പൊലീസെത്തി കഴിഞ്ഞ നാലാം തീയതിയാണ്  തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്‌. അടുത്ത ദിവസം വൈകിട്ടോടെ മരിച്ചു. കൂടുതൽ വിവരങ്ങളൊന്നും തന്നെ പൊലീസിനോ ആശുപത്രിയധികൃതർക്കോ ലഭ്യമായിട്ടില്ല.

മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്. ഇയാളെപ്പറ്റി കൂടുതൽ വിവരങ്ങൾ അറിയാവുന്നവർ പരേതൻ്റെ ബന്ധുക്കളുമായോ അഞ്ചൽ പൊലീസുമായോ ബന്ധപ്പെടണമെന്ന് പൊലീസ് അറിയിച്ചു.




0 Comments

Headline