banner

കൊല്ലത്ത്, കാണാതായ വ്യാപാരിയെ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി

ഓയൂർ : വ്യാപാരിയുടെ മൃതദേഹം ഇത്തിക്കരയാറ്റിലെ വെളിനല്ലൂർ ക്ഷേത്രത്തിനു സമീപത്തെ കയത്തിൽ നിന്നും കണ്ടെത്തി. കടയിൽ ഏജൻസീസ് ഉടമ സുനിൽകുമാർ (48) ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. 

ഈ കഴിഞ്ഞ ദിവസം മൂന്നരയോടെ സുനിൽകുമാറിന്റെ ബൈക്കും സമീപത്ത് നിന്ന് ചെരിപ്പും വെളിനല്ലൂർ പാലത്തിനു സമീപം കണ്ടെത്തിയിരുന്നു.  തുടർന്ന് നാട്ടുകാർ പൊലീസിലും ഫയര്ഫോഴ്സിലും അറിയിച്ചതിനെ തുടർന്ന് നാവായിക്കുളം ഫയർസ്റ്റേഷനിൽ നിന്നും ഫയർ ഫോഴ്സും തിരുവനന്തപുരത്തുനിന്നും സ്‌കൂബാടീമും എത്തി നടത്തിയ തിരച്ചിലിനൊടുവിലാണ് ഇത്തിക്കരയാറ്റിന്റെ ആഴമുള്ള ഭാഗത്തുനിന്നും പതിനൊന്നുമണിയോടെ സുനിൽകുമാറിന്റെ മൃതദേഹം കണ്ടെടുത്തത്.

ഓയൂർ ചുങ്കത്തറ കടയിൽ പുത്തൻ വീട്ടിൽ പരേതരായ ചെല്ലപ്പൻ പിള്ളയുടെയും രാജമ്മയുടെയും മകനാണ് സുനിൽകുമാർ. ഭാര്യയും രണ്ടു കുട്ടികളുമുണ്ട് ചുങ്കത്തറയിൽ കടയിൽ എജൻസീസ് എന്ന സ്ഥാപനം നടത്തിവരികയായിരുന്നു സുനിൽകുമാർ. 

നാവായിക്കുളം ഫയർ സ്റ്റേഷൻ തിരുവനന്തപുരം സ്കൂബ ടീം സ്റ്റേഷൻ ഓഫീസർ അഖിൽ അസ്സി. സ്റ്റേഷൻ ഓഫീസർ ശ്രീകുമാർ, സീനിൽ ഫയർ ആൻഡ്റെസ്ക്യൂ ഓഫീസർ സുനിൽകുമാർ, സ്കൂബടീം സീനിയർ ഫയർറസ്‌ക്യൂ ഓഫീസർ സുഭാഷ് എനിവരുടെ നേതൃത്വത്തിലായിരുന്നു തിരച്ചിൽ. മരണകാരണം വ്യക്തമല്ല പൂയപ്പള്ളി പൊലീസ് സ്ഥലത്തെത്തി പ്രാഥമിക നടപടികൾ സ്വീകരിച്ച ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.


Post a Comment

0 Comments