Latest Posts

കൊല്ലത്ത് സൈനികനെ, വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

അഞ്ചൽ : നിർമാണം പൂർത്തിയാക്കാത്ത കെട്ടിടത്തിൽ മുൻ സൈനികനെ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടു. നിലമേൽ കൈതോട് കൊടിക്കോണം ചന്ദ്രവിലാസത്തിൽ അനിൽകുമാർ (54) ആണ് മരിച്ചത്. ആയൂർ ജങ് ഷനിൽ വനം വകുപ്പി സർക്കാരിന്റെ പണിതീരാത്ത കെട്ടിടത്തിലാണ് ശനിയാഴ്ച്ച രാവിലെ എട്ടോടെ മൃതദേഹം കണ്ടത്. നിർമാണ പ്രവർത്തനങ്ങൾക്കായി കെട്ടിവച്ച കാറ്റാടിക്കഴയിൽ ഉടുമുണ്ടിൽ തൂങ്ങിയ നിലയിലായിരുന്നു. 

മരണത്തിൽ ദുരൂഹതയുള്ളതായി നാട്ടുകാർ ആരോപിക്കുന്നു. കാലുകൾ നിലത്ത് തട്ടിയ നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. ഏറെ നാളായി വീടുമായി ബന്ധമില്ലായിരുന്നുവെന്നും അനിൽകുമാർ സദാസമയവും ആയൂർ ജംഗ് ഷനിലും പരിസരത്തുമായി കൂട്ടുകാരോടൊപ്പം താമസിച്ചു വരികയായിരുന്നുവെന്നും പറയപ്പെടുന്നു. ചടയമംഗലം പോലീസെത്തി മേൽനടപടിയെടുത്ത ശേഷം പോസ് റ്റുമോർട്ടത്തിനായി പാരിപ്പള്ളി മെഡിക്കൽ കോളജാശുപത്രിയിൽ പ്രവേശിപ്പിച്ചു

0 Comments

Headline