ചവറ : ക്ഷേത്രത്തിലേക്ക് നിർമ്മാണ സാമഗ്രിയുമായി പോയ ടിപ്പർ ലോറി അപകടത്തിൽപെട്ടു. ആർക്കും പരിക്കില്ല. ശനിയാഴ്ച വൈകിട്ട് നാലിന് ദളവാപുരം പാലത്തിനു സമീപമായിരുന്നു അപകടം. കൊല്ലം ഭാഗത്തുനിന്നും തെക്കുഭാഗം ഗുഹാനന്ദപുരം ക്ഷേത്രത്തിലേക്ക് നിർമ്മാണ സാമഗ്രിയുമായിപോയ ടിപ്പർ ആക്സിൽ ഒടിഞ്ഞതിനെത്തുടർന്ന് നിയന്ത്രണം വിട്ട് പാലത്തിനു മുൻവശമുള്ള വീട്ടിന്റെ മതിലിലേക്ക് കയറുകയായിരുന്നു. മതിൽ തകർന്നെങ്കിലും മറ്റു കുഴപ്പങ്ങൾ ഉണ്ടായിട്ടില്ല.
0 Comments