Latest Posts

വർക്കലയിൽ, ഭാര്യ നോക്കി നില്ക്കെ ഗൃഹനാഥൻ കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തു.

വർക്കല : ഭാര്യ നോക്കി നില്ക്കെ ഗൃഹനാഥൻ കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തു. വർക്കല വിളഭാഗത്താണ് സംഭവം, ബിജു എന്ന് വിളിപ്പേരുള്ള ഉണ്ണിയാണ് ഭാര്യയുടെ മുന്നിൽ വച്ച് കിണറ്റിലേക്ക് ചാടി ആത്മഹത്യ ചെയ്തത്. 

വർക്കല വിളഭാഗം മാർക്കറ്റിന് സമീപം താമസിക്കുന്നവരാണ് ഇദ്ദേഹം. ഭാര്യ അറിയിച്ചതിനെ തുടർന്ന് വർക്കല ഫർഫോഴ്സും, അഞ്ച്തെങ്ങ് പൊലീസും സ്ഥലത്തെത്തി കിണറ്റിൽ നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം പുറത്തെടുത്ത്. ഇദ്ദേഹത്തിൻ്റെ ശിരസ്സ് വേർപ്പെട്ട നിലയിലാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് ആത്മഹത്യയെന്നാണ് പ്രാഥമിക വിവരം. പൊലീസ് സംഘം സ്ഥലത്തുണ്ട്.



 

0 Comments

Headline