ടീം അംഗങ്ങള്‍ : വീരാട് കോഹ് ലി, രോഹിത് ശര്‍മ, കെ.എല്‍. രാുഹുല്‍, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്, ഇഷാന്‍ കിഷന്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, രാഹുല്‍ ചഹാര്‍, ആര്‍. അശ്വിന്‍, ആക്‌സര്‍ പട്ടേല്‍, വരുണ്‍ ചക്രവർത്തി, ജ്‌സ്പ്രീത് ബുമ്ര, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി.
ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമീനെ പ്രഖ്യാപിച്ചു; ആർ. അശ്വിൻ ഫോമിലെന്ന് വിലയിരുത്തൽ, പട്ടികയിൽ സഞ്ജു ഇല്ല
ന്യൂഡല്‍ഹി : ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമീനെ പ്രഖ്യാപിച്ചു. 15 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. വിരാട് കോഹ്ലിയാണ് ക്യാപ്റ്റന്‍. രോഹിത് ശര്‍മ്മയാണ് വൈസ് ക്യാപ്റ്റന്‍. എം.എസ്. ധോണിയെ ടീമിന്റെ ഉപദേഷ്ടാവായി നിയമിച്ചു.റിഷഭ് പന്തും ഇഷാന്‍ കിഷനുമാണ് വിക്കറ്റ് കീപ്പര്‍മാര്‍. യു എ ഇയില്‍ ഒക്ടോബര്‍ 23നാണ് ട്വന്റി 20 ലോകകപ്പിന് തുടക്കമാവുക.അശ്വിൻ 15 അംഗ സംഘത്തിൽ ഇടം നേടിയപ്പോൾ മലയാളി താരം സഞ്ജു സാംസണ് അവസരം ലഭിച്ചില്ല. സ്പിന്നർമാരായ യുസ്വേന്ദ്ര ചാഹൽ, കുൽദീപ് യാദവ് എന്നിവർക്കും ടീമിൽ ഇടംനേടാനായില്ല. ശിഖർ ധവാനും ടീമിന് പുറത്തായി.
0 Comments