Latest Posts

കൊല്ലം പുത്തൂർ ഞാങ്കടവ് പാലത്തിൽ നിന്നും യുവാവ് ആറ്റിലേക്ക് ചാടിയതായി അഭ്യൂഹം

കൊല്ലം / പുത്തൂർ : ഇന്നലെ രാത്രി പതിനൊന്നോടെയാണ് വെണ്ടാർ സ്വദേശിയായ യുവാവിന്റെ ഇരുചക്ര വാഹനവും മൊബൈലും ചെരുപ്പും പാലത്തിന്റെ സമീപത്തായി കണ്ടെത്തിയത്. എന്നാൽ യുവാവ് പാലത്തിൽനിന്നും ഞാങ്കടവ് ആറ്റിലേക്ക് ചാടിയതായി ദൃക്സാക്ഷികൾ ആരുംം തന്നെ ഇല്ല. 

എന്നാൽ സംശയാസ്പദമായി യുവാവിന്റെ ഇരുചക്രവാഹനവും ചെരിപ്പും അവിടെ കണ്ടതിനെ തുടർന്നാണ് നാട്ടുകാർക്ക് സംശയം തോന്നുകയും യുവാവിൻ്റെ ബന്ധുക്കളെ വിവരമിയിക്കുകയും ചെയ്യുകയായിരുന്നു. ഇതിനോടകം തന്നെ യുവാവിനെ കാണാനില്ലെന്ന് ബന്ധുക്കൾ പുത്തൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.

തുടർന്ന്, ബന്ധുക്കളുടെയും നാട്ടുകാരുടെയും ആവശ്യപ്രകാരം പോലീസും ഫയർഫോഴ്സും ചേർന്ന് ഞാൻ ഞാങ്കടവ് ആറ്റിൽ തിരച്ചിൽ തുടരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിൽ ജലനിരപ്പും അടിയോഴുക്കും ഉയർന്നതിനാൽ തിരച്ചിലിൽ ഏറെ ബുദ്ധിമുട്ട് അനുഭവപ്പെടുന്നു. നാട്ടുകാരും ഫയർ ഫോഴ്സും ചേർന്ന് തിരച്ചിൽ പുരോഗമിക്കുകയാണ്. 

കേസിൻ്റെ അടിസ്ഥാനത്തിൽ പൊലീസ് സംഘം അന്വേഷണം നടത്തുന്നതായും പുത്തൂർ സ്റ്റേഷൻ വൃത്തങ്ങൾ അഷ്ടമുടി  ലൈവിനോട് പറഞ്ഞു.

0 Comments

Headline