Latest Posts

ബിഷപ്പിനെ പിന്തുണച്ച് ജോസ് കെ മാണി, നർക്കോട്ടിക് ജിഹാദ്' പ്രയോഗം സാമൂഹിക വിപത്ത് ചൂണ്ടിക്കാട്ടാനുള്ള ശ്രമം മാത്രം

കോട്ടയം : ബിഷപ്പിനെ പിൻതുണച്ച് ജോസ് കെ മാണി രംഗത്ത്. പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് ഉയർത്തിയ 'നർക്കോട്ടിക് ജിഹാദ്' പ്രയോഗം സാമൂഹിക വിപത്ത് ചൂണ്ടിക്കാട്ടാനുള്ള ശ്രമം മാത്രമെന്ന് അദ്ദേഹം പറഞ്ഞു. ചിലർ ഈ പ്രയോഗത്തെ വളച്ചൊടിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാൽ ജോസ് കെ മാണിയുടെ പിന്തുണയ്ക്ക് പിന്നാലെ അദേഹത്തിനെ വിമർശിച്ച് കൊണ്ട് സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖർ രംഗത്തെത്തി. രാഷ്ട്രീയ താല്പര്യങ്ങൾക്ക് വേണ്ടി നേതാക്കൾ പാലായിൽ അല്പത്തരമാണ് കാണിക്കുന്നതെന്നും അവർ വിമർശിച്ചു

ജോസ് കെ മാണിയുടെ പ്രസ്താവന  എൽ ഡി എഫ് നയത്തിന് വിരുദ്ധമാണ്. സാഹര്യം പരിഗണിച്ച് ചർച്ച ചെയ്യാനായി മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മത നേതാക്കളെ ഉൾപ്പെടുത്തി ഉന്നതലയോഗം വിളിച്ചു കൂട്ടണമെന്ന് എം.എൻ കാരശ്ശേരി അഭിപ്രായപ്പെട്ടു.



0 Comments

Headline