banner

പ്രണയിനികളുടെ കൊലപാതകത്തിൽ നീതി; ദുരഭിമാനകൊലയിൽ യുവതിയുടെ സഹോദരന് വധശിക്ഷ വിധിച്ച് കോടതി!

ചെന്നൈ : കടലൂരിൽ നടന്ന ദുരഭിമാനക്കൊലക്കേസിൽ പതിനെട്ട് വർഷങ്ങൾക്കിപ്പുറം നീതി. കൊല്ലപ്പെട്ട പെൺകുട്ടിയുടെ സഹോദരന്​ വധശിക്ഷ. വിരുതാചലം കുപ്പനത്തം പുതുകോളനി നിവാസികളായ മുരുകേശൻ (25), ഭാര്യ കണ്ണകി (22) എന്നിവരാണ് പ്രണയിച്ചതിൻ്റെ പേരിൽ ക്രൂരമായ ദുരഭിമാനകൊലയ്ക്ക് ഇരയായത്.  

കേസിൽ മറ്റ് പ്രതികളായ രണ്ട് പൊലീസുകാർക്കും പെൺകുട്ടിയുടെ പിതാവിനും ഇവർ ഉൾപ്പെടുന്ന 12 പ്രതികൾക്കും​ ജീവപര്യന്തം തടവും ശിക്ഷ വിധിക്കും. ഉന്നത ജാതിക്കാരിയായ കണ്ണകിയും പട്ടിക ജാതിക്കാരനായിരുന്ന മുരുകേശനും തമ്മിൽ പ്രണയത്തിലായിരുന്നു. എതിർപ്പുകൾക്കൊടുവിൽ ​ 2003 മേയ്​ അഞ്ചിന് ഇരുവരും​ വിവാഹം കഴിച്ചു. കണ്ണകിയുടെ അച്ഛനായ ദുരൈസാമിയായിരുന്നു അക്കാലത്ത്​ ഗ്രാമത്തലവൻ ഇവർ കൊലവിളിയുമായി രംഗത്തെത്തിയതോടെ​ വിഴുപ്പുറത്തെ ബന്ധുവീട്ടിലാണ്​ പ്രണയിനികൾ താമസിച്ചിരുന്നത്​. പിന്നീട്​ പ്രതികൾ സംഘം ചേർന്ന്​ ദമ്പതികളെ കാറിൽ കയറ്റുകയും അടുത്തുള്ള ശ്​മശാനത്തിലേക്ക്​ വിളിച്ചു കൊണ്ട് ശരീരത്തിലെ തുറന്ന ഭാഗങ്ങളിലൂടെ ഉള്ളിലേക്ക്​ വിഷദ്രാവകമൊഴിച്ച് അതിക്രൂരമായി​ കൊലപ്പെടുത്തി.

സ്ഥലത്തെ പൊലീസുദ്യോഗസ്ഥരുടെ മൗന സമ്മതത്തോടെയാണ്​ കൊലപാതകം അരങ്ങേറിയത്​. ശേഷം പൊലീസ് സംഭവം മൂടിവെക്കാൻ കിടഞ്ഞ് ശ്രമിച്ചെങ്കിലും തുടരെ​ മുരുകേശ​ൻ്റ ബന്ധുക്കൾ നൽകിയ പരാതികളുടെ അടിസ്ഥാനത്തിൽ കണ്ണകിയുടെ പിതാവ്​, സഹോദരൻ, കുടുംബാംഗങ്ങൾ ഉൾപ്പെടെ 15 പേരെ അറസ്​റ്റ്​ ചെയ്യുകയായിരുന്നു.

ബന്ധുക്കളുടെ ആവശ്യപ്രകാരം 2004ൽ കേസന്വേഷണം സി.ബി.​ഐക്ക്​ കൈമാറിയിരുന്നു. 81 പ്രോസിക്യൂഷൻ സാക്ഷികളെ വിസ്​തരിച്ചു. കണ്ണകിയുടെ സഹോദരൻ മരുതുപാണ്ടിയെ തൂക്കിലേറ്റാൻ ജഡ്​ജി ഉത്തമരാജ വിധിച്ചു. പിതാവ്​ ദു​ൈരസാമി, പൊലീസ്​ ഇൻസ്​പെക്​ടർ തമിഴ്​മാരൻ, റിട്ട. ഡിവൈ.എസ്​.പി ചെല്ലമുത്തു ഉൾപ്പെടെ 12 പേർക്ക്​ ജീവപര്യന്തം തടവും വിധിച്ചു. രണ്ടുപേരെ വെറുതെ വിട്ടു.

Post a Comment

0 Comments