banner

കനയ്യ കുമാര്‍ ഇന്നു കോണ്‍ഗ്രസില്‍ ചേർന്നേക്കും, അനുനയ നീക്കങ്ങൾ തുടർന്ന് സിപിഐ

കനയ്യ കുമാറിനെ സ്വാഗതം ചെയ്തു കൊണ്ട് ഡൽഹിയിലെ കോൺഗ്രസ് ഓഫീസിന് മുൻപിൽ സ്ഥാപിച്ച ഫ്ലക്സ് ബോർഡ് (ഇടത്), കനയ്യ കുമാർ (വലത്)

ഡൽഹി : എ.ഐ.എസ്.എഫ് നേതാവും സിപിഐ കേന്ദ്ര നിർവാഹക സമിതിയംഗവുമായ കനയ്യ കുമാർ ഇന്ന് കോൺഗ്രസിൽ ചേർന്നേക്കും. കനയ്യയുടെ കോൺഗ്രസ് പ്രവേശനം മൂന്ന് മണിക്ക് എഐസിസി ആസ്ഥാനത്ത് നടക്കുമെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ നൽകുന്ന സൂചന. 

ഗുജറാത്ത് എംഎൽഎയും ദളിത് നേതാവുമായ  ജിഗ്നേഷ് മേവാനിയും കനയ്യക്കൊപ്പമുണ്ടാകും എന്നാണ് ഡൽഹി രാഷ്ട്രീയ വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. എന്നാൽ മേവാനിയുടെ ഔദ്യോഗിക പ്രവേശനം പിന്നീടായിരിക്കുമെന്നും തല്ക്കാലം സ്വതന്ത്രമായി തുടരുമെന്നും അറിയിച്ചു. 

ഉച്ചയ്ക്ക് മൂന്നരക്ക് നടക്കുന്ന വാർത്താസമ്മേളനത്തിൽ കനയ്യ പങ്കെടുക്കുമെന്നും താൻ എന്തുകൊണ്ട് സി പി ഐ വിട്ടുവെന്ന് കനയ്യ വ്യക്തമാക്കുമെന്നും കോൺഗ്രസിലെ വിശ്വാസയോഗ്യമായ വൃത്തങ്ങൾ അറിയിച്ചു. ഇവരുടെ വാര്‍ത്താ സമ്മേളനത്തില്‍ രാഹുല്‍ ഗാന്ധിയും പങ്കെടുക്കുമെന്നും സൂചനയുണ്ട്.

ജെഎൻയുവിലെ വിപ്ലവാകാരിയെ ദേശീയ നിർവാഹക സമിതിയിൽ ഉൾപ്പെടുത്തിയപ്പോൾ സിപിഐ പ്രതീക്ഷിച്ചത് ഉത്തരേന്ത്യയിൽ സിപിഐയുടെയും ഇടതുപക്ഷത്തിന്റെയും ആഴത്തിലുള്ള വേരോട്ടം സാധ്യമാകുമെന്നാണ്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ ബിഹാറിലെ ബെഗുസരായിയില്‍ മത്സരിക്കാന്‍ പാര്‍ട്ടി ടിക്കറ്റും നല്‍കി. എന്നാല്‍ അച്ചടക്കമുള്ള പ്രവർത്തകനെ പ്രതീക്ഷിച്ച പാര്‍ട്ടിക്ക് മുന്നിൽ കനയ്യയെത്തിയത് പ്രശ്നങ്ങളില്‍ നിരന്തരം കലഹിക്കുന്നയാളായാണ്. 



Post a Comment

0 Comments