അതേസമയം വിസ്മയ കേസില്‍ ഈ മാസം പത്തിന് പൊലീസ് കുറ്റപത്രം സമര്‍പ്പിക്കും. നാല്പതിലേറെ സാക്ഷികളുള്ള കേസിൽ ഡിജിറ്റല്‍ തെളിവുകളിലൂന്നിയാണ് അന്തിമ കുറ്റപത്രം തയാറാക്കുന്നത്. സാക്ഷികൾക്ക് പുറമെ ഇരുപതിലേറെ തൊണ്ടിമുതലുകളും കോടതിക്ക് മുന്നിലെത്തും.
കിരൺകുമാറിന് ജാമ്യമില്ല; വിസ്മയ കേസില്‍ കുറ്റപത്രം, ഈ മാസം പത്തിന്
കൊല്ലം : വിസ്മയ കേസിൽ പ്രതി കിരൺ കുമാറിൻ്റെ രണ്ടാമത്തെ ജാമ്യാപേക്ഷയും ജില്ല സെഷൻസ് കോടതി തള്ളി. ജഡ്ജ് കെ.വി. ജയകുമാറാണ് ജാമ്യാപേക്ഷ തള്ളിയത്. ആദ്യ ജാമ്യാപേക്ഷ തള്ളിയതിനുള്ള കാരണങ്ങൾ ഇപ്പോഴും നിലനിൽക്കുന്നതായി കോടതി വിലയിരുത്തി. വ്യക്തി സ്വാതന്ത്ര്യവും ആരോപണങ്ങളുടെ സാമൂഹിക പ്രസക്തിയും തുലനം ചെയ്യേണ്ടതുണ്ട്. കേസിലെ നിലവിലെ വസ്തുതകൾ പരിശോധിച്ചതിൽ പ്രതി ജാമ്യത്തിന് അർഹനല്ലെന്നും കോടതി വ്യക്തമാക്കി.
0 Comments